ഇത് നയന്‍താരയുടെ ദീപാവലി
പൂത്തിരിയും മത്താപ്പും മാലപ്പടക്കവും കത്തിച്ച് ആസ്വദിക്കും നയന്താര ഈ ദീപാവലി. നയന്സ് അഭിനയിക്കുന്ന രണ്ടു ചിത്രങ്ങള്, അതും രണ്ടു സൂപ്പര്ചിത്രങ്ങള് ഈ ദീപാവലിക്ക് കേരളത്തിലെ തീയേറ്ററുകളില് തകര്ത്തോടും.
അമ്മയുടെ ട്വെന്റി ട്വെന്റിയും അജിത്തിന്റെ ഏകനുമാണ് ദീപാവലിയ്ക്കെത്തുന്ന സിനിമകള്. ട്വെന്റി ട്വെന്റിയില് നയന്സ് ഒരു ഗാനരംഗത്തില് മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല് അതിമനോഹരമായി ചിത്രീകരിച്ച ഈ ഗാനരംഗം ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണെന്നാണ് അവകാശപ്പെടുന്നത്. എന്നുവെച്ചാല് തീയേറ്ററില് നിന്നിറങ്ങിയാലും നയന്സിന്റെ നൃത്തം പിന്നാലെ കൂടുമെന്ന് അര്ത്ഥം.
സൂപ്പര്ഹിറ്റ് ബില്ലയ്ക്കു ശേഷം അജിത്തിന്റെ നായികയായി നയന്താര പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ഏകന്. പ്രഭുദേവയുടെ സഹോദരന് രാജു സുന്ദരമാണ് ഈ ചിത്രത്തിന്റെ സംവിധായകന്. പാട്ടും നൃത്തവും ആവോളം കുത്തി നിറച്ച ഈ ചിത്രത്തില് ഒരു തീവ്രവാദിയുടെ വേഷമാണ് അജിത്തിന്. നയന്സ് കോളെജ് അധ്യാപികയും.
സൂപ്പര്ഹിറ്റ് ഹിന്ദി ചിത്രം മൈം ഹൂന് നായുടെ റീമേക്കാണ് ഏകന്. യുവശങ്കര് രാജയൊരുക്കിയ ഗാനങ്ങള് ഇപ്പോള്തന്നെ സൂപ്പര്ഹിറ്റായിക്കഴിഞ്ഞു. സംവിധായകനെന്ന രാജു സുന്ദരത്തിന്റെ ആദ്യ സംരംഭമാണ് ഏകന്.
പല നായികമാരെയും പിന്തളളിയാണ് നയന്സ് ഏകനിലെ മുഖ്യവേഷം അടിച്ചെടുത്തത്.. തീയേറ്ററുകളില് ഏത് പടക്കമാണ് നയന്സ് കത്തിച്ചെറിയുന്നതെന്ന് സിനിമകള് പ്രദര്ശനത്തിനെത്തിയാലേ പറയാനാകൂ..


Click it and Unblock the Notifications