വരുന്നു, നയന്‍താരയുടെ തുളസി!
തെലുങ്കില്‍ സൂപ്പര്‍ഹിറ്റായി ഓടുന്ന മറ്റൊരു നയന്‍സ് ചിത്രമാണ് തുളസി. നയന്‍സിന്റെ നായകന്‍ വെങ്കിടേഷ്. നയന്‍സിനൊപ്പം ശ്രേയയും രമ്യാ കൃഷ്ണനുമുണ്ട് ഗ്ലാമര്‍ മോഹിക്കുന്ന പ്രേക്ഷക നയനങ്ങള്‍ക്ക് കുളിരു പകരാന്‍.
തുളസി (വെങ്കിടേഷ്) വസുന്ധരയെ (നയന്‍താര) കാണുന്നതും പ്രണയിക്കുന്നതും യൂറോപ്പില്‍ വെച്ചാണ്. ഇരുവരും വിവാഹിതരാകുന്നു. വിവാഹശേഷമാണ് വസുന്ധര അറിയുന്നത്, ജന്മനാ അമിതമായ അക്രമവാസനയുളളവനാണ് തുളസിയെന്ന്.
ഇരുവര്‍ക്കും ഒരു കുഞ്ഞ് ജനിക്കുന്നു. ഭര്‍ത്താവിനെ അക്രമത്തിന്റെ വഴികളില്‍ നിന്നും കഴിയുന്നതും അകറ്റി നിര്‍ത്താന്‍ വസുന്ധര ശ്രമിക്കുന്നുണ്ട്. ഭാര്യയുടെ കണ്ണുവെട്ടിച്ച് നാട്ടിലെത്തി കുടുംബത്തെക്കാണാന്‍ തുളസിയും ശ്രമിക്കുന്നു.
എട്ടു വില്ലന്മാരുളള ഈ ചിത്രത്തിലെ രണ്ടാം പകുതി നിറയെ ഗംഭീര ആക്ഷനാണത്രേ. സംഘട്ടന സീനുകളില്‍ വെങ്കിടേഷിന്റെ അപാര പെര്‍ഫോമന്‍സ് ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ആഷിഷ് വിദ്യാര്‍ത്ഥിയാണ് പ്രധാന വില്ലന്‍.
പാട്ടുകളില്‍ നിറഞ്ഞു കവിയുന്ന നയന്‍സിന്റെ ഗ്ലാമര്‍ ചിത്രത്തിന്റെ വിജയത്തെ കുറച്ചൊന്നുമല്ല സഹായിച്ചത്.
അതുകൊണ്ടു തന്നെയാണ് ലക്ഷ്മി, ബിഗ് ബോസ്, ദുബായ് സീനു എന്നീ ചിത്രങ്ങള്‍ക്കു ശേഷം തുളസിയും മലയാളത്തില്‍ എത്തുന്നത്.
![]()


Click it and Unblock the Notifications