അവസാനം നയന്‍സും പരസ്യത്തില്‍
പരസ്യത്തില്‍ അഭിനയിച്ചാല്‍ താരമൂല്യം തകരുമോ? സാധ്യതയില്ല, കാരണം ബോളിവുഡിലെ പല താരങ്ങളും ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനേക്കാള്‍ പ്രതിഫലം പരസ്യ ലോകത്തു നിന്നും വാരുന്നുണ്ട്.
അവരുടെ താരമൂല്യത്തിന് യാതൊരു കോട്ടവും ഇതു വരെ തട്ടിയിട്ടില്ല. ഷാരൂഖും അമിതാഭുമൊക്കെ ഇത്തരത്തില്‍ പണമുണ്ടാക്കുന്നവരാണ്. എന്നിട്ടും ചിലര്‍ക്ക് പരസ്യങ്ങളില്‍ അഭിനയിക്കാന്‍ വലിയ മടിയാണ്.
പരസ്യത്തില്‍ മുഖം കാട്ടിയാല്‍ പിന്നെ തന്നെ കാണാന്‍ ആരും തിയറ്ററിലെത്തില്ലെന്നാണ് ഇവരുടെ വിശ്വാസം. നമ്മുടെ നയന്‍സും അതു തന്നെയാണ് കരുതിയിരുന്നത്. കോടികളുടെ ഓഫര്‍ വന്നിട്ടും നയന്‍സ് പരസ്യങ്ങളില്‍ നിന്നും പലപ്പോഴും ഒഴിഞ്ഞു നിന്നു.
എന്നാലിപ്പോള്‍ നയന്‍സും പരസ്യ വഴിയിലേക്ക് തിരിഞ്ഞിരിയ്‌ക്കുന്നു. ക്രിക്കറ്റിലെ പുതിയ തരംഗമായ ഐപിഎല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടാണ് നയന്‍സ് പരസ്യത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്.
ഐപിഎല്ലില്‍ ധോണി നായകനാകുന്ന ചെന്നൈ സൂപ്പര്‍ കിംഗിന്റെ പരസ്യങ്ങളിലാണ് നയന്‍സ് മുഖം കാട്ടുക. ഇളയ ദളപതി വിജയ് ബ്രാന്‍ഡ് അംബാസിഡറായ ചെന്നൈ കിംഗ്‌സിന്റെ കോ-അംബാസിഡറായും നയന്‍സ് തിളങ്ങും.
മലയാളിയായ രാജീവ് മേനോനാണ് ടീമിന്റെ പരസ്യങ്ങളുടെ മേല്‍നോട്ടം വഹിയ്‌ക്കുന്നത്. ഇത്രയൊക്കെയായിട്ടും ഇന്ത്യയിലിന്നു വരെ പരസ്യത്തിന് മുഖം കാണിയ്‌ക്കാന്‍ തയാറാകാത്ത ഒരു താരമുണ്ട്. ഒറ്റ പരസ്യത്തില്‍ മുഖം കാട്ടിയാല്‍ തന്നെ കോടികള്‍ തന്നെ തേടിയെത്തുമെന്നറിയുന്നറിയുന്നയാള്‍. വേറാരുമല്ല, സ്റ്റെല്‍ മന്നന്‍ രജനി തന്നെ...


Click it and Unblock the Notifications