തൃഷയുടെ പിറന്നാള്‍ കൊഴുപ്പിക്കാന്‍ നയന്‍സും അമലയും
സിനിമാലോകത്തെ ചില സൗന്ദര്യപിണക്കങ്ങള്‍ കുപ്രസിദ്ധി നേടാറുണ്ട്, അതുപോലെതന്നെയാണ് ചില സൗഹൃദങ്ങള്‍ പ്രശസ്തി നേടുന്നതും. പ്രത്യേകിച്ചും നടിമാര്‍ക്കിടയിലും പിണക്കവും ഇണക്കവുമെല്ലാം എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ മൂന്ന് തെന്നിന്ത്യന്‍ സുന്ദരിമാരുടെ സൗഹൃദമാണ് കോടമ്പാക്കത്തെ സംസാരവിഷയം.
മലയാളികളായ നയന്‍താര, തൃഷ കൃഷ്ണന്‍, അമല പോള്‍ എന്നിവരാണ് വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്ന കൂട്ടുകാരികള്‍. ഇവര്‍ക്കൊപ്പം തെന്നിന്ത്യയുടെ സ്വപ്‌നറാണിയായിരുന്ന രമ്യ കൃഷ്ണനും കൂടി കൂടിയപ്പോള്‍ വാര്‍ത്ത നാട്ടിലാകെ പാട്ടായി.

തൃഷയുടെ പിറന്നാളിനാണ് ഇവരെല്ലാം ഒത്തുകൂടിയതാണ്. നയന്‍താരയാണ് തൃഷയ്ക്ക് പിറന്നാളാശംസ നേരാന്‍ ആദ്യം എത്തിയത്. പിന്നെ അമലയും രമ്യ കൃഷ്ണനുമെത്തി. ആഘോഷത്തില്‍ പങ്കെടുക്കാന്‍ ചിമ്പുവും സോണിയ അഗര്‍വാളുമെല്ലാം എത്തിയിരുന്നു. പക്ഷേ മലയാളികളായ നയന്‍താര, തൃഷ, അമല മാരുടെ സൗഹൃദമാണ് വാര്‍ത്തകളില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
നയന്‍താരയും തൃഷയും നേരത്തേ തന്നെ ഒന്നിച്ച് ഷോപ്പിങിന് പോവുകയും പാര്‍ട്ടികളില്‍ പങ്കെടുക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു. ഇവര്‍ക്കൊപ്പം ഇപ്പോള്‍ അമല കൂടി ചേര്‍ന്നിരിക്കുകയാണ്. അര്‍ധരാത്രിയിലായിരുന്നു പിറന്നാളാഘോഷം, പന്ത്രണ്ടുമണിയ്ക്കാണ് സുഹൃത്തുക്കളുടെ ഇടയില്‍ നിന്ന തൃഷ പിറന്നാള്‍ കേക്ക് മുറിച്ചത്. ആഘോഷത്തില്‍ പങ്കുചേരാന്‍ തൃഷയുടെ വളര്‍ത്തുനായകളായ സോയയും സോറോയും ഉണ്ടായിരുന്നു.


Click it and Unblock the Notifications