അൽഫോൺസ് പുത്രന്റെ പാട്ടിൽ നയൻതാരയും, ഫഹദ് ഫാസിലിന്റെ പുതുമയുള്ള കുറിപ്പ് വൈറലാകുന്നു

മലയാളി പ്രേക്ഷകർ എന്നെന്നും ഓർമിച്ചിരിക്കുന്ന അൽഫോൺസ് പുത്രൻ ചിത്രങ്ങളാണ് നേരവും പ്രേമവും. മലയാള സിനിമയുടെ ചരിത്രം വരെ മാറ്റിക്കുറിക്കാൻ ഈ ചിത്രങ്ങൾക്കായിരുന്നു. ഇന്നും പ്രേമവും നേരവും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പാട്ടുമായി അൽഫോൺസ് പുത്രൻ വീണ്ടും എത്തുകയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ച ചിത്രത്തിനെ കുറിച്ച് ഒരു നിർണ്ണായക വെളിപ്പെടുത്തലുമായി സംവിധായകൻ എത്തിയിരിക്കുകയാണ്. അൽഫോൺസ് പുത്രൻ ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്നാൽ പുതിയ ചിത്രത്തിനായി ഇരട്ടി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Nayanthara, Alphonse Puthren , Fahadh Faasil

അൽഫോൺസ് പുത്രന്റെ പുതിയ ചിത്രമായ പാട്ടിൽ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ഫഹദ് ഫാസിലും നയൻതാരയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് ചിത്രത്തെ കുറിച്ചുളള നിർണ്ണായക വിവരം സംവിധായകൻ പുറത്ത് വിട്ടിരിക്കുന്നത്. ഫഹദ് ഫാസിലും ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം. ഇക്കുറി ഞാനും. എന്ന് കുറിച്ച് കൊണ്ടാണ് ഫഹദ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. നടന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. നടന്റെ ക്യാപ്ഷനാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്.

ചിത്രത്തിന്റെ പേര് പോലെ തന്നെ പോസ്റ്ററും അൽപം സിമ്പിളാണ്. ഓഡിയോ കാസറ്റാണ് പോസ്റ്ററിലുള്ളത്. സംവിധാനം ചെയ്യുന്നതിനോടൊപ്പം തന്നെ ചിത്രത്തിന്റെ രചന, എഡിറ്റിംഗ്, സംഗീത സംവിധാനം നിർവഹിക്കുന്നതും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. യുജിഎം എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന നിഴലിന് ശേഷം നയൻതാര അഭിനയിക്കുന്ന മലയാള ചിത്രമായിരുന്നു പാട്ട്. ഇതാദ്യമായിട്ടാണ് ഫഹദിനോടൊപ്പം നയൻസ് അഭിനയിക്കുന്നത്. അൽഫോൺസ് ചിത്രം എന്നതിൽ ഉപരി നയൻതാര-ഫഹദ് ജോഡികളെ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. മലയാള സിനിമയിലെ റെക്കോഡ് കളക്ഷൻ നേടി ചിത്രമായ പ്രേമം പുറത്തിറങ്ങി 5 വർഷങ്ങൾക്ക് ശേഷമാണ് പുതിയ ചിത്രവുമായി അൽഫോൺസ് പുത്രൻ എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നത്. എന്നാൽ സിനിമയെ കുറിച്ചുളള മറ്റു വിവരം പുറത്തു വിട്ടിരുന്നില്ല.

ഫഹദ് ഫാസിൽ ഫേസ്ബുക്ക് പോസ്റ്റ്

Recommended Video

സോഷ്യൽ മീഡിയയിലൂടെ മലയാളിയെ മയക്കിയ താരങ്ങൾ | FilmiBeat Malayalam

അൽഫോൺസ് പുത്രൻ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X