മെഗാസ്റ്റാര്‍ ചിത്രത്തിനായി കൈകോര്‍ത്ത് നയന്‍താരയും തമന്നയും! വൈറലായി സൈറ നരസിംഹ റെഡ്ഡി ഗാനം
തെലുങ്കില്‍ നിന്നുളള ബ്രഹ്മാണ്ഡ ചിത്രം സൈര നരസിംഹ റെഡ്ഡിയുടെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മെഗാസ്റ്റാര്‍ ചിരഞ്ജീവി ടെെറ്റില്‍ റോളിലെത്തുന്ന സിനിമയില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ സ്വാതന്ത്ര്യ സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് കാണിക്കുന്നത്.

ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും തമന്നയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സൈര നരസിംഹ റെഡ്ഡിയിലെ ടൈറ്റില്‍ ഗാനത്തിന്‍റെ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സുനീധി ചൗഹാന്‍, ശ്രേയാ ഘോഷാല്‍ തുടങ്ങിയവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍, മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി, കന്നഡ സൂപ്പര്‍സ്റ്റാര്‍ കിച്ച സൂദീപ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. സുരേന്ദര്‍ റെഡ്ഡിയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. കോനിഡെല പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തിലാണ് മെഗാസ്റ്റാര്‍ ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











