twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് നയൻസിന്റെ മുന്നിൽ ചെറുതാവാനില്ലെന്ന് പറഞ്ഞ് പിൻമാറി; ‌ഒടുവിൽ തൃഷയും നയൻസും ഒരുമിച്ചെത്തുന്നു?

    |

    തെന്നിന്ത്യയിലെ താര റാണിമാരാണ് തൃഷയും നയൻ‌താരയും. നയൻതാര ലേഡി സൂപ്പർ സ്റ്റാർ എന്ന ഖ്യാതിയിൽ തുടരെ സിനിമകൾ ചെയ്യവെ തൃഷ ഇടവേളയെടുത്ത് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ മാത്രം ചെയ്യുന്നു. ഏകദേശം ഒരേ സമയത്ത് സിനിമാ രം​ഗത്ത് ചുവടുവെച്ച നയൻസും തൃഷയും നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചു.

    തുടക്ക കാലത്ത് രണ്ട് പേരും തമ്മിൽ കടുത്ത മത്സരവും ഉണ്ടായിരുന്നു. അത്രമാത്രം പേരും പ്രശ്സ്തിയും ഒരേ പോലെ ഉള്ള നടിമാരായിരുന്നു അന്നും നയൻതാരയും തൃഷയും.

    Also Read: പുതിയ സിനിമകൾക്ക് ഒപ്പു വെക്കുന്നില്ല; അമ്മയാവാനൊരുങ്ങി നയൻതാര? ഇടവേളയിലേക്കെന്ന് റിപ്പോർട്ട്Also Read: പുതിയ സിനിമകൾക്ക് ഒപ്പു വെക്കുന്നില്ല; അമ്മയാവാനൊരുങ്ങി നയൻതാര? ഇടവേളയിലേക്കെന്ന് റിപ്പോർട്ട്

    അപ്പോഴേക്കും തൃഷയുടെ കരിയറിൽ വീഴ്ചകൾ വന്നു

    രണ്ട് പേരുടെയും കരിയർ നിരീക്ഷിച്ചാലും കൗതുകങ്ങൾ ഏറെയാണ്. കരിയറിൽ കത്തി നിൽക്കവെയാണ് നയൻസിന്റെ വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവുന്നതും 2011 ൽ നടി സിനിമകളിൽ നിന്ന് മാറി നിൽക്കുന്നതും. ഈ സമയത്തും തൃഷ തിളങ്ങി നിന്നു. എന്നാൽ 2013 ഓടെ നയൻതാര വൻ തിരിച്ചു വരവ് നടത്തി.

    അപ്പോഴേക്കും തൃഷയുടെ കരിയറിൽ വീഴ്ചകൾ വന്നു. ഉത്തരേന്ത്യയിൽ നിന്നുള്ള നായിക നടിമാർ തമിഴകത്ത് തിളങ്ങിയതോടെ തൃഷയുടെ അവസരങ്ങൾ കുറഞ്ഞു. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾക്കായി നടി കാത്തിരുന്നതും ഇടവേളയ്ക്ക് കാരണമായി.

    Also Read: അപ്പുറത്ത് മീര ജാസ്മിൻ, പേടിച്ച് നിലത്ത് വീഴാറായി; ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് നരേൻAlso Read: അപ്പുറത്ത് മീര ജാസ്മിൻ, പേടിച്ച് നിലത്ത് വീഴാറായി; ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് നരേൻ

    നയൻതാര ഈ വെല്ലുവിളിയെ നേരിട്ടു

    എന്നാൽ നയൻതാര ഈ വെല്ലുവിളിയെ നേരിട്ടു. താരമൂല്യം രണ്ടാം വരവിൽ ഇരട്ടിയായ നയൻസ് തമിഴകത്തെ മുൻനിര നായിക നടിയായി. തൃഷയുടെ കരിയർ ​ഗ്രാഫ് കുത്തനെ ഇടിഞ്ഞിരിക്കുകയായിരുന്നു ഈ സമയത്ത്.

    എന്നാൽ കൊടി എന്ന ധനുഷ് ചിത്രത്തിലൂടെ തൃഷ വീണ്ടും ശക്തമായ സാന്നിധ്യം അറിയിച്ചു. 96 എന്ന സിനിമ വൻ വിജയമായതോടെ തൃഷ വീണ്ടും ലൈംലൈറ്റിൽ തിളങ്ങി. അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ തൃഷ വൻ പ്രശംസയാണ് പിടിച്ചു പറ്റുന്നത്.

     നയൻതാരയും തൃഷയും ഒരു സിനിമയിൽ ഒരുമിച്ചെത്താൻ പോവുന്നെന്നാണ് റിപ്പോർട്ടുകൾ

    ഇപ്പോഴിതാ നയൻതാരയും തൃഷയും ഒരു സിനിമയിൽ ഒരുമിച്ചെത്താൻ പോവുന്നെന്നാണ് പുറത്ത വരുന്ന റിപ്പോർട്ടുകൾ. അതും മലയാള ചിത്രം റാമിൽ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാലാണ് നായകൻ.

    ചില കാരണങ്ങളാൽ സിനിമ രണ്ട് ഭാ​ഗമാക്കിയാണ് ഒരുങ്ങുന്നതെന്നും ഒന്നാം ഭാ​ഗത്തിന്റെ അവസാനവും രണ്ടാം ഭാ​ഗത്തിൽ നായികയായും നയൻതാരയാണ് എത്തുന്നതെന്നുമാണ് റിപ്പോർട്ടുകൾ. ആദ്യ ഭാ​ഗത്തിലെ നായിക തൃഷയാണ്. എന്നാൽ നയൻസിന്റെ വരവിനെ പറ്റി ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല. .

    Also Read: 'കല്യാണം കഴിഞ്ഞപ്പോൾ എല്ലാം ചാടി കേറി പറയുമായിരുന്നു, ഇപ്പോൾ ജോണിന് എന്റെ ഇഷ്ടങ്ങൾ അറിയില്ല'; ധന്യAlso Read: 'കല്യാണം കഴിഞ്ഞപ്പോൾ എല്ലാം ചാടി കേറി പറയുമായിരുന്നു, ഇപ്പോൾ ജോണിന് എന്റെ ഇഷ്ടങ്ങൾ അറിയില്ല'; ധന്യ

    തൃഷയുടെ കരിയർ ​ഗ്രാഫ് കുത്തനെ ഉയർന്നിരിക്കുകയാണെന്നാണ് സിനിമാ ലോകം പറയുന്നത്

    നേരത്തെ കാതുവാക്കുല രണ്ട് കാതൽ എന്ന സിനിമയിൽ നയൻതാരയും തൃഷയും ഒരുമിച്ച് അഭിനയിക്കാനിരുന്നതായിരുന്നു. എന്നാൽ പിന്നീട് സമാന്തയാണ് തൃഷയ്ക്ക് പകരം നായിക ആയെത്തിയത്. നയൻതാരയേക്കാളും കുറഞ്ഞ പ്രതിഫലമായതിനാലാണ് തൃഷ പിൻമാറിയതെന്നായിരുന്നു അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

    തൃഷയുടെ പ്രതിഫലത്തേക്കാൾ വളരെക്കൂടുതലായിരുന്നു നയൻസിന്റെ പ്രതിഫലം. ഇക്കാര്യം തൃഷ ചൂണ്ടിക്കാണിക്കുകയും ചെയ്തെന്ന് വരെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പൊന്നിയിൻ സെൽവനിലെ പ്രകടനത്തോടെ തൃഷയുടെ കരിയർ ​ഗ്രാഫ് കുത്തനെ ഉയർന്നിരിക്കുകയാണെന്നാണ് സിനിമാ ലോകം പറയുന്നത്.

    Read more about: nayanthara trisha
    English summary
    Nayanthara And Trisha To Share Screen Space; Reports Suggests Nayanthara Will Join in Ram Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X