ഉദയനിധിയും നയന്‍സും ബാലിയില്‍!

By Lakshmi

തമിഴകത്തെ യുവനടനും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിനും നയന്‍താരയും തമ്മില്‍ പ്രണയത്തിലാണെന്നും ഉദയനിധി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നുമെല്ലാമുള്ള ഗോസിപ്പുകള്‍ വന്നുപോയിട്ട് നാളുകള്‍ അധികമായിട്ടില്ല. വമ്പന്‍ പ്രചാരമായിരുന്നു തമിഴകത്തും കേരളത്തിലും ഈ വാര്‍ത്തകള്‍ക്ക് ലഭിച്ചത്.

പുതിയ ചിത്രമായ നന്‍പേന്‍ണ്ടയുടെ സെറ്റില്‍ വച്ച് ഉദയനിധി നയന്‍താരയെ പ്രൊപ്പോസ് ചെയ്തുവെന്നും ആദ്യം ഉദയനിധിയോട് താല്‍പര്യം കാണിച്ച നയന്‍സ് പിന്നീട് കാലുമാറിയെന്നുമായിരുന്നു പറഞ്ഞുകേട്ടത്. ഇതില്‍ മനംനൊന്ത് ഉദയനിധി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു വാര്‍ത്ത.

udaya-nayan

എന്തായാലും ഇക്കാര്യത്തിലൊന്നും കഴമ്പില്ലെന്ന് വൈകാതെ ഉദയനിധി അറിയിച്ചിരുന്നു. ഇപ്പോഴിതാ നന്‍പേന്‍ണ്ടയുടെ ഷൂട്ടിങ്ങിനായി ഉദയനിധിയും നയന്‍താരയും കൂട്ടരും ബാലിയിലേയ്ക്ക് പോയിരിക്കുകയാണ്. ഗാനചിത്രീകരണത്തിനായിട്ടാണ് സംഘം ബാലിയിലേയ്ക്ക് പോയിരിക്കുന്നത്.

ഇക്കാര്യം ട്വിറ്ററിലൂടെ ഉദയനിധി തന്നെയാണ് അറിയിച്ചിരിക്കുന്നത്. താനും നയന്‍താരയും ബൃന്ദ മാസ്റ്ററും അടങ്ങുന്ന സംഘം ബാലിയ്ക്ക് തിരിക്കുന്നുവെന്നാണ് ഉദയനിധിയുടെ ട്വീറ്റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X