പപ്പ സുഖമില്ലാതെ ആശുപത്രിയില്‍; നയന്‍താരയും കാമുകനുമായിട്ടുള്ള വിവാഹം ഉടനെ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍
നടി നയന്‍താരയുടെ വിവാഹത്തിന് വേണ്ടി ഏറെ കാലമായി കാത്തിരിക്കുകയാണ് ആരാധകര്‍. നടനും സംവിധായകനുമായ വിഘ്‌നേഷ് ശിവനുമായി നടി പ്രണയത്തിലായിട്ട് ഏറെ കാലമായി. ഇനിയും വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യങ്ങള്‍ക്ക് താരങ്ങള്‍ കൂടുതലായ മറുപടി ഒന്നും നല്‍കിയിരുന്നില്ല. എന്നാല്‍ വൈകാതെ ഇരുവരും വിവാഹിതരാവാന്‍ പോവുകയാണെന്നാണ് അറിയുന്നത്.
വേറിട്ട ഫോട്ടോഷൂട്ട് ആണോ, ആരെയും മയക്കുന്ന ചിത്രങ്ങളുമായി പൂജ ബാനർജി, വൈറൽ ഫോട്ടോസ് കാണാം
തെലുങ്കിലെ ചില മാധ്യമങ്ങള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടുകളിലാണ് നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം നടക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. അതേ സമയം നയന്‍സിന്റെ പിതാവിന്റെ താല്‍പര്യമാണ് പെട്ടെന്ന് വിവാഹിതരാവാം എന്ന തീരുമാനത്തിന് പിന്നിലെന്നും അറിയുന്നു. വിശദമായി വായിക്കാം...

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം സ്വന്തമാക്കിയാണ് നയന്‍താര വെള്ളിത്തിരയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. നായകന്‍ ഇല്ലെങ്കിലും സിനിമ സൂപ്പര്‍ ഹിറ്റ് ആക്കാന്‍ കഴിവുള്ള നടിയായിട്ടാണ് നയന്‍സ് അറിയപ്പെടുന്നത്. വര്‍ഷങ്ങളായി സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലായ നയന്‍താര എപ്പോള്‍ വിവാഹം കഴിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും ഒരുമിച്ചാണ് താമസമെങ്കിലും വിവാഹം ഉടനെ ഉണ്ടാവില്ലെന്ന് തന്നെ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നയന്‍താരയുടെ പിതാവ് കുര്യന്‍ കൊടിയാട്ട് മകളുടെ വിവാഹം ഉടനെ നടത്താന്‍ തീരുമാനിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് താരപിതാവിനെ കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയു വില്‍ ആയിരുന്നു കുര്യന്‍. ഇന്ത്യന്‍ എയര്‍ഫോര്‍സിലെ ഉദ്യോഗസ്ഥനായിരുന്നു നയന്‍താരയുടെ പിതാവ് കുര്യന്‍ കൊടിയാട്ട്. പിതാവിന്റെ ഇഷ്ടത്തിന് അനുസരിച്ച് വൈകാതെ കല്യാണം ഉണ്ടാവുമെന്നാണ് മാധ്യമത്തില്‍ വന്ന വാര്‍ത്തയില്‍ സൂചിപ്പിച്ചിരിക്കുന്നത്.

ആഴ്ചകള്‍ക്ക് മുന്‍പ് പിതാവിനെ സന്ദര്‍ശിക്കാന്‍ വിഘ്‌നേഷിനൊപ്പം നയന്‍താര കൊച്ചിയില്‍ എത്തിയിരുന്നു. പിതാവിന്റെ അസുഖം എന്താണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. അതേ സമയം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് അതൊക്കെ വലിയ ചെലവ് പിടിച്ച പരിപാടിയാണെന്ന് അടുത്തിടെ വിഘ്‌നേഷ് പറഞ്ഞിരുന്നു. വിവാഹത്തിന് വേണ്ടി ഞങ്ങളും ആകാംഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ 'കല്യാണം കഴിക്കാനും മറ്റ് കാര്യങ്ങള്‍ക്കുമായി ഭയങ്കര ചെലവാണ്.
Recommended Video

അത് കൊണ്ട് വിവാഹത്തിനുള്ള പണം സേവ് ചെയ്യുകയാണ്. ഇനി കൊറോണ ഓക്കെ പോവട്ടേ എന്നിട്ട് നോക്കാമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യത്തിനുള്ള വിഘ്‌നേഷിന്റെ മറുപടി. എന്തായാലും തെന്നിന്ത്യ മുഴുവന്‍ കാത്തിരുന്ന ആ നിമിഷം ഒട്ടും വൈകാതെ തന്നെ പ്രതീക്ഷിക്കാമെന്നാണ് കരുതുന്നത്. അതേ സമയം വളരെ ലളിതമായൊരു വിവാഹമായിരിക്കും നയന്‍സ് തിരഞ്ഞെടുക്കുക എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.


Click it and Unblock the Notifications











