പൊലീസ് ഓഫീസറായി നയന്‍താര
തമിഴകത്തിന്റെ താരറാണി നയന്‍താര പൊലീസ് വേഷത്തിലെത്തുന്നു. ജയം രാജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ തനി ഒരുവനാണ് നയന്‍താരയുടെ പൊലീസ് കഥാപാത്രവുമായി എത്താന്‍ പോകുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ജയം രവിയും നയന്‍താരയും ഇതാദ്യമായിട്ടാണ് ജോഡിചേരുന്നത്.

റീമേക്ക് സംവിധായകനെന്നാണ് പൊതുവേ ജയം രാജയെ വിശേഷിപ്പിക്കാറുള്ളത്. വിവിധ ഭാഷകളിലെ വിജയചിത്രങ്ങള്‍ തമിഴിലേയ്ക്ക് റീമേക്ക് ചെയ്യുകയാണ് പലപ്പോഴും ജയംരാജ ചെയ്തിട്ടുള്ളത്. എന്നാല്‍ തനി ഒരുവന്‍ ഇതില്‍ നിന്നും വ്യത്യസ്തമായി, ഒരു ഫ്രഷ് വിഷയവുമായിട്ടാണ് എത്തുന്നത്. തില്ലാലങ്കടിയ്ക്ക് ശേഷം ജയം രാജയും ജയം രവിയും ഒന്നിയ്ക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലറാണ്. ബാംഗ്ലൂര്‍, ഹൈദരാബാദ്, മഹാബലിപുരം തുടങ്ങിയ സ്ഥലങ്ങളിലായിട്ടാണ് തനി ഒരുവന്‍ ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രത്തിലൂടെ ഒരു പുതിയ വില്ലന്‍ നടന്‍ അരങ്ങേറ്റം കുറിയ്ക്കുന്നുണ്ട്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് ദേവി ശ്രീപ്രസാദാണ്.


Click it and Unblock the Notifications











