»   » ധ്രുവത്തിനും മേലെ, തുടങ്ങാന്‍ വച്ചിരുന്ന ചിത്രം മാറ്റിവച്ച് മമ്മൂട്ടി സാജന് ഡേറ്റ് കൊടുത്തു!!

ധ്രുവത്തിനും മേലെ, തുടങ്ങാന്‍ വച്ചിരുന്ന ചിത്രം മാറ്റിവച്ച് മമ്മൂട്ടി സാജന് ഡേറ്റ് കൊടുത്തു!!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് ചോദിച്ചാല്‍ അതിലൊന്ന് തീര്‍ച്ചയായും ധ്രുവത്തിലെ നരസിംഹ മന്നാടിയാര്‍ ആയിരിക്കും. ജോഷളി സംവിധാനം ചെയ് ചിത്രത്തിന് വേണ്ടി നരംസിംഹ മന്നാടിയാര്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് എകെ സാജനാണ്. 1993 ല്‍ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയം നേടുകയും ചെയ്തു.

പിന്നീട് സാജന്‍ ക്രൈം ഫയല്‍, ചിന്താമണി കൊലക്കേസ്, പോലുള്ള ഗംഭീര തിരക്കഥയകളും എഴുതി. അതിനിടയില്‍ സ്‌റ്റോപ്പ് വയലന്‍സ് എന്ന ഒരു സിനിമ സംവിധാനം ചെയ്തു. ഒരുപക്ഷെ മലയാളത്തിലെ ആദ്യത്തെ ന്യൂജെന്‍ ചിത്രമായിരുന്നു ഇതെന്ന് വേണമെങ്കില്‍ പറയാം.

mammootty

ദിവസങ്ങള്‍ക്ക് മുമ്പ് സാജന്‍, മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വന്നിരുന്നു. മമ്മൂട്ടിയെ ഒരു കഥ പറഞ്ഞു കേള്‍പ്പിക്കുകയായിരുന്നു ആഗമന ഉദ്ദേശം. കഥ പറഞ്ഞു. മമ്മൂട്ടി മുഴുവന്‍ കേട്ടു. പിന്നെ ഒട്ടും താമസിച്ചില്ല, ഉട്ടോപ്യയിലെ രാജാവ് കഴിഞ്ഞ് ചെയ്യാന്‍ വച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡേറ്റ് മാറ്റി മമ്മൂട്ടി സാജന് ഡേറ്റ് നല്‍കി.

ആ കഥ മമ്മൂട്ടിയ്ക്ക് അത്രയേറെ ഇഷ്ടപ്പെട്ടുവത്രെ. ധ്രുവത്തിന് മുകളില്‍ നില്‍ക്കുന്ന കഥയാണെന്നാണ് മമ്മൂട്ടി പറഞ്ഞത്. ഡേറ്റിന്റെ പ്രശ്‌നം കാരണം ജീത്തു ജോസഫിന്റെ ദൃശ്യം വേണ്ടെന്ന് പറഞ്ഞ മമ്മൂട്ടിയാണ് സാജന്റെ കഥയില്‍ വീണതെന്ന് ഓര്‍ക്കണം.

ഇപ്പോള്‍ കുടുംബസമേതം വിദേശത്ത് അവധി ആഘോഷിക്കുന്ന മമ്മൂട്ടി തിരിച്ചു വന്നാല്‍ ഉടന്‍ സാജന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. നയന്‍താരയാണ് ചിത്രത്തിലെ നായിക. അഡ്വക്കറ്റ് ലൂയി പോത്തന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്.

English summary
After successfully combining with megastar Mammootty in the super hit movie Bhaskar the Rascal,popular South Indian actress Nayanthara is all set to be his heroine again.The movie will be directed by scenarist cum filmmaker A.K.Sajan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam