മഞ്ജുവിന് വച്ചത് നയന്‍താരയ്ക്ക് കൊടുക്കുന്നു?

By Aswini

മഞ്ജു വാര്യരെ നായികയാക്കി കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ടെക്കികളായ ആകാശ് രാജനും രാജേഷ് രഘുനാഥനും ആ തിരക്കഥ എഴുതിയത്. എന്നാല്‍ എന്തൊക്കയോ കാരണങ്ങള്‍ കൊണ്ട് ആ ചിത്രം തമിഴിലേക്ക് പോകുകയാണ്.

മഞ്ജുവിനെ മനസ്സില്‍ കണ്ടെഴുതിയ ചിത്രം തമിഴിലെത്തുമ്പോള്‍ ചെയ്യുന്നത് നയന്‍താരയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ പുതുതായി ചാര്‍ജ്ജെടുക്കുന്ന എസിപി സെറ്റല്ല ജോര്‍ജ്ജ് അന്വേഷിക്കുന്ന ഒരു കൊലപാതക പരമ്പരയുടെ കഥപറയുന്ന ഫിസിയോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിന് പേരിട്ടിട്ടില്ല.

nayantara-manjuwarrier

നയന്‍താര അല്ലെങ്കില്‍ ശ്രുതി ഹസനാണ് പരിഗണനയിലുള്ളത്. ചിത്രത്തിലെ കേന്ദ്ര നായക വേഷത്തില്‍ വിജയ് സേതുപതിയാകും എത്തുന്നത്. ടെലിവിഷന്‍ ഷോ സംഘടിപ്പിച്ച പരിചയവുമായി പ്രതാപ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ചില മലയാളം താരങ്ങളും അണിനിരക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പുറത്ത് പറയാതെ പലതും സര്‍പ്രൈസാക്കി വയ്ക്കാനാണത്രെ അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X