നയന്‍ ബിയര്‍ വാങ്ങിയത് റൗഡിയാകാനുള്ള ശ്രമം!
നയന്‍താര ബിവറേജസില്‍ നിന്ന് ബിയര്‍ വാങ്ങിയെന്ന് പറഞ്ഞ് എന്തൊക്കെയാണ് പാപ്പരാസികള്‍ പരത്തിയത്. പാവം താരം ബിയര്‍ വാങ്ങിയത് ഒരു സിനിമയ്ക്ക് വേണ്ടിയാണ്. നാനും റൗഡി താന്‍ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ രംഗങ്ങള്‍ ആയിരുന്നു അത്. എന്നാല്‍ നയന്‍താര ബിയര്‍ വാങ്ങുന്നു എന്നു പറഞ്ഞ് യൂട്യൂബിലും ഫേസ്ബുക്കിലും പ്രചരിച്ച വീഡിയോകളും പോസ്റ്റുകളും താരത്തിന് തലവേദന ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.

വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. ധനുഷ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് നയന്‍താര. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍. വിഗ്‌നേഷ് ശിവനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചെന്നൈയിലെ ഒരു ബിവറേജില്‍ നിന്നാണ് നയന്‍സ് ബിയര്‍ വാങ്ങിയത്. ബിവറേജസിലെ ജീവനക്കാരന്‍ എടുത്ത വീഡിയോയാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്.


Click it and Unblock the Notifications











