»   » ആര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ, ഒന്നിനോടും പ്രതികരിക്കാന്‍ നയന്‍താരയില്ല

ആര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ, ഒന്നിനോടും പ്രതികരിക്കാന്‍ നയന്‍താരയില്ല

Posted By: Rohini
Subscribe to Filmibeat Malayalam

നയന്‍താരയെ സംബന്ധിച്ച എന്ത് കാര്യവും എപ്പോഴും വാര്‍ത്തകളാണ്. അതിലധികവും കിംവദന്തികളാവും. താന്‍ വെറുതേ വീട്ടിലിരുന്നാലും തന്നെ സംബന്ധിച്ച ഗോസിപ്പുകള്‍ വരാറുണ്ടെന്ന് നയന്‍താര പലപ്പോഴും പറഞ്ഞിട്ടുണ്ട്. മിക്ക ഗോസിപ്പുകളോടും നയന്‍ പ്രതികരിക്കാറുമില്ല.

നയന്‍താരയ്ക്ക് തമിഴില്‍ വമ്പന്‍ തിരിച്ചടി, മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പരാജയം!!

ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ നയന്‍താരയ്ക്ക് പ്രവേശനാനുമതി നിഷേധിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ഇപ്പോള്‍ ഒരു വാര്‍ത്ത പ്രചരിയ്ക്കുന്നത്. ഹോട്ടലില്‍ നയന്‍ പ്രശ്‌നക്കാരിയാണെന്നും മറ്റുമാണ് വാര്‍ത്തയില്‍ പറയുന്നത്. എന്താണ് സത്യാവസ്ഥ?, തുടര്‍ന്ന് വായിക്കാം

പ്രശ്‌നക്കാരിയാണെന്ന് വാര്‍ത്തകള്‍

ഹൈദരാബാദിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നയന്‍താരയ്ക്ക് പ്രവേശനാനുമതി നിഷേധിച്ചു. നയന്‍താര പ്രശ്‌നക്കാരിയാണെന്നും ദേഷ്യം വന്നാല്‍ സകലതും എറിഞ്ഞുടയ്ക്കുന്നു എന്നുമൊക്കെയാണ് വാര്‍ത്തകളില്‍ പറയുന്നത്. മാത്രമല്ല, നയന്‍ ഹോട്ടല്‍ ജീവനക്കാരോട് മോശമായ രീതിയില്‍ പെരുമാറുകയും ചെയ്യുമത്രെ

നയന്‍താരയ്ക്ക് പ്രതകരിക്കാന്‍ ഒന്നുമില്ല

പ്രചരിയ്ക്കുന്ന വാര്‍ത്തകളോട് നയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടിലും നയന്‍താരയ്ക്ക് അക്കൗണ്ടുകളില്ല. അതുകൊണ്ട് തന്നെ ഇതൊന്നും താന്‍ അറിഞ്ഞില്ല എന്ന ഭാവത്തില്‍ തന്റെ ചിത്രങ്ങളുടെ തിരക്കുമായി പോവുകയാണ് നയന്‍.

പ്രചരിയ്ക്കുന്ന വാര്‍ത്തയില്‍ സത്യമില്ല എന്ന് സുഹൃത്തുക്കള്‍

അതേ സമയം പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സത്യാവസ്ഥയില്ല എന്ന് നയന്‍താരയുടെ അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. ഹൈദരാബാദില്‍ പോയാല്‍ നയന്‍ സ്ഥിരമായി ഒരു ഹോട്ടലില്‍ മാത്രമാണ് താമസിക്കുന്നത്. ആ ഹോട്ടലുമായി നയന്‍താരയ്ക്ക് നല്ല അടുപ്പമാണ്. തന്റെ രണ്ടാമത്തെ വീടായാണ് നയന്‍ ഹോട്ടലിലെത്തുന്നത് എന്ന് ജീവനക്കാര്‍ പറയുന്നു

നയന്‍താര മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്നോ

നയന്‍താരയുടെ പെരുമാറ്റം മോശമാണെന്ന് സംവിധായകന്‍ പരാതിപ്പെട്ടു എന്നാണ് വാര്‍ത്തയില്‍ പറയുന്ന മറ്റൊരു കാര്യം. എന്നാല്‍ ഇതുവരെ ഒരു സംവിധായകനും നയന്‍താരയുടെ പെരുമാറ്റത്തെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞിട്ടില്ല. സിനിമ തീരുവോളം നല്ല സഹകരണമാണ് നയന്‍താരയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. മറ്റ് നടിമാരെ പോലെ കാരവാനില്‍ പോയിരുന്ന് സമയം കളയില്ല. സംവിധായകന്‍ സത്യന്‍ അന്തിക്കാട്, സിദ്ദിഖ്, പാണ്ഡിരാജ് തുടങ്ങിയവര്‍ നയന്‍താരയ്ക്ക് 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' എപ്പോഴേ തന്നതാണ്

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Nayanthara has always chosen to look past things people say or media reports. She is only focussed on her work and the growing responsibility and pressure with each film. She has no time for anything else right now!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam