തിരുവല്ലക്കാരിയല്ലേ! പ്രളയബാധിതരെ സഹായിക്കാനായി നയന്‍താരയും? താരം നല്‍കിയത്?
കേരളജനതയെ രക്ഷിക്കാനായി തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ മഴ ശക്തമായി തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമൊക്കെയായി നിരവധി പേരുടെ ജീവനാണ് പ്രളയത്തില്‍ പൊലിഞ്ഞത്. ഒരായുസ്സിന്റെ മുഴുവന്‍ സമ്പാദ്യവും പേമാരിക്കൊപ്പം അലിഞ്ഞില്ലാതാവുമ്പോഴും ജീവന്‍ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ് പലരും. മഴക്കെടുതിയില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ഇപ്പോഴും സജീവമായിത്തുടരുകയാണ്. താരങ്ങളും ഈ നീക്കത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
തെന്നിന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളായ സൂര്യയും കാര്‍ത്തിയുമായിരുന്നു ആദ്യം ധനസഹായം പ്രഖ്യാപിച്ചത്. 25 ലക്ഷമായിരുന്നു ഇരുവരും ചേര്‍ന്ന് നല്‍കിയത്. കാര്‍ത്തി നേരിട്ടെത്തിയാണ് തുക കൈമാറിയത്. ഇതിന് പിന്നാലെയായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങള്‍ സംഭാവന നല്‍കിയത്. കമല്‍ഹസന്‍, പ്രഭാസ്, വിജയ് ദേവരക്കൊണ്ട, അല്ലു അര്‍ജുന്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവര്‍ ഇതിനോടകം തന്നെ തങ്ങളുടെ സഹായം എത്തിച്ചിട്ടുണ്ട്. തൃശ്ശൂരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടെത്തി പങ്കുചേര്‍ന്നിരിക്കുകയാണ് ടൊവിനോ തോമസ്. താമസിക്കാനായി തന്റെ വീട്ടില്‍ സൗകര്യമുണ്ടെന്നും കറന്റ് ഇല്ലാത്ത പ്രശ്‌നം മാത്രമേ അവിടെയുള്ളൂവെന്നായിരുന്നു താരം പറഞ്ഞത്. കേരളത്തെ ഒന്നടങ്കം പേമാരി അലട്ടുമ്പോഴും ലേഡി സൂപ്പര്‍ സ്റ്റാര്‍ ഈ വിഷയത്തില്‍ ഇടപെടാതിരുന്നതില്‍ ആരാധകര്‍ അസംതൃപ്തരായിരുന്നു. തിരുവല്ലക്കാരിയായ നയന്‍താരയെക്കുറിച്ചാണ് പറഞ്ഞത്. ചര്ച്ചകള്‍ തുടരുന്നതിനിടയിലാണ് താരത്തിന്റെ സഹായത്തെക്കുറിച്ചുള്ള പ്രഖ്യാപനമെത്തിയത്.

പത്തനംതിട്ടയിലെ തിരുവല്ലക്കാരിയായ നയന്‍താര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപയാണ് നല്‍കുന്നത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ജ്ന്മനാട്ടിലെ പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കിയ താരം കൃത്യസമയത്ത് സഹായം എത്തിക്കുന്നതിന്റെ സംതൃപ്തിയിലാണ് ആരാധകര്‍. പുതിയ സിനിമയായ കൊലമാവ് കോകിലയുടെ പ്രമോഷന്റെ തിരക്കുകളിലാണ് താരമിപ്പോള്‍.


Click it and Unblock the Notifications