»   » തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെ ഡ്രൈവര്‍ കൊലപാതകക്കേസില്‍ പ്രതി ???

തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെ ഡ്രൈവര്‍ കൊലപാതകക്കേസില്‍ പ്രതി ???

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളായ നയന്‍താരയുടെ ഡ്രൈവര്‍ കൊലക്കേസ് പ്രതിയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആക്രമണത്തനിരയായ യുവഅഭിനേത്രിയുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പ്രമുഖ അഭിനേത്രികളുടെ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്.

ചേര്‍ത്തലയില്‍ നടന്ന രാഷ്ട്രീയ കൊലപാതകക്കേസിലെ പ്രതിയാണ് താരത്തിന്റെ ഡ്രൈവറെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മലയാളത്തിലും തമിഴിലുമായി സെറ്റുകളില്‍ നിന്നും സെറ്റിലേക്കുള്ള യാത്രയില്‍ പലപ്പോഴും തനിച്ചു യാത്ര ചെയ്യേണ്ടി വരുന്ന ലാഹചര്യവുമുണ്ടാവാറുണ്ട്. എന്നാല്‍ വേണ്ടത്ര സുരക്ഷ ഉറപ്പു വരുത്താതെയുള്ള യാത്രകളിലാണ് ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുന്നത്.

യാത്രയ്ക്കിടെ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രാമധ്യേയാണ് സിനിമാതാരം ആക്രമിക്കപ്പെട്ടത്. ഷൂട്ട് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഡബ്ബിംഗിനായി വരികയായിരുന്നു അഭിനേത്രി. പ്രേക്ഷകരെ ഏറെ ഞെട്ടിച്ച വാര്‍ത്തകളാണ് പിന്നീട് പുറത്തുവന്നത്. സംഭവത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍

സംഭവവുമായി ബന്ധപ്പെട്ട് താരത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ മുന്‍ഡ്രാവര്‍ താരത്തോടുള്ള ശത്രുത തീര്‍ക്കുന്നതിനായി ആസൂത്രണം ചെയ്ത കാര്യങ്ങളാണ് അരങ്ങേറിയ്ത. മുഖ്യ സൂത്രധാരനായ പ്രതി ഒളിവിലാണ്.

നയന്‍താരയുടെ ഡ്രൈവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലം

ക്രിമിനല്‍ പശ്ചാത്തലത്തിലുള്ള വ്യക്തിയാണ് തെന്നിന്ത്യന്‍ താരറാണിയായ നയന്‍താരയുടെ ഡ്രൈവര്‍ എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താരത്തിന്റെ ഡ്രൈവറായിരിക്കെയാണ് കൊലപാതകക്കേസില്‍ പെട്ടത്. ഇപ്പോഴും ഡ്രൈവര്‍ സ്ഥാനത്ത് തുടരുന്നുമുണ്ട്.

ഇപ്പോഴും ജോലിയില്‍ തുടരുന്നു

ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണ് നയന്‍താരയുടെ ഡ്രൈവര്‍ എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

English summary
As the debate over the nexus between the film world and the gangsters is heating up, it has emerged that the driver of South film star Nayanthara is an accused in a murder case.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam