വോഗിന്റെ മോഡലുകളായി ദുല്‍ഖര്‍ സല്‍മാനും നയന്‍താരയും! ഒപ്പം തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവും

വോഗ് മാഗസിന്റെ ഏറ്റവും പുതിയ കവര്‍ പേജ് പുറത്ത് വന്നിരിക്കുകയാണ്. തെന്നിന്ത്യയിലെ മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചുള്ള കവര്‍ ഇമേജ് ആയിരുന്നു ഇത്തവണത്തേത്. മലയാളത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍, തമിഴില്‍ നിന്നും നയന്‍താര, തെലുങ്കില്‍ നിന്നും മഹേഷ് ബാബു എന്നിങ്ങനെ മൂന്ന് ഇന്‍ഡസ്ട്രികളില്‍ തിളങ്ങി നില്‍ക്കുന്ന മൂന്ന് താാരങ്ങളായിരുന്നു ചിത്രത്തിലുള്ളത്.

vogue

വോഗിന് വേണ്ടി കവര്‍ മോഡലാകുന്ന ആദ്യ തെന്നിന്ത്യന്‍ നടിയാണ് നയന്‍താര. ഞാന്‍ മുഖ്യകഥാപാത്രമായ സിനിമകളില്‍ എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളില്‍ സംവിധായകര്‍ ഭര്‍ത്താക്കന്മാരെ പോലെയോ കാമുകന്മാരെയോ ചുറ്റിപറ്റിയുള്ള കഥകളുമായി വരും. അത് ആവശ്യമാണോ എന്ന് ഞാന്‍ ചോദിക്കാറുണ്ടെന്നും വോഗിന് നല്‍കിയ അഭിമുഖത്തില്‍ നയന്‍സ് പറയുന്നു.

വിജയത്തില്‍ മതി മറക്കുകയോ അതില്‍ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല താനെന്നും നയന്‍സ് പറയുന്നു. എപ്പോഴും ഭയമാണ്. നല്ലൊരു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ആവുമോ എന്ന ഭയത്തിലാണ് ഞാനൊപ്പോഴും ജീവിക്കുന്നത്. ഇതൊരു ജെന്‍ഡര്‍ കാര്യമല്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഞാന്‍ പറയുന്നതും കേള്‍ക്കണമെന്നും നയന്‍സ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X