കേരളത്തോട് കരുണ കാട്ടണം! ഒരുമിച്ച് പ്രവര്‍ത്തിക്കാം, പ്രാർത്ഥനയുമായി നയൻതാര
കാലവർഷക്കെടുതിയിൽ സംസ്ഥാനനത്തെ എട്ട് ജില്ലകളിൽ അതീവ ജാഗ്രത തുടരുകയാണ് . വടക്കൻ കേരളത്തിന്റെ പല ഭാഗങ്ങളും വെളളത്തിനടയിലാണ്. കഴിഞ്ഞ വർഷത്തെ പോലെ സർക്കാരും സന്നദ്ധ സംഘടനകളും ജനങ്ങളോടൊപ്പമുണ്ട്. ജനങ്ങൾക്ക് ബോധവൽക്കരിക്കുന്നതിനു വേണ്ടി സിനിമാ തരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി എല്ലാവരും ഒറ്റക്കെട്ടയി നിൽക്കണമെന്ന് തെന്നിന്ത്യൻ താര സുന്ദരി നയൻതാര.

ദൈവത്തിന്റെ സ്വന്തം നാടിനെ ദുരന്തത്തിൽ നിന്ന് രക്ഷിക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് താരം പറയുന്നു . കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മറ്റൊരു പ്രളയദുരിതത്തെക്കൂടി അഭിമുഖീകരിക്കുന്ന മലയാളക്കരയ്ക്കു വേണ്ടി എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്നും താരം പറഞ്ഞു. ദുരിതത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും സുരക്ഷിതമായി താമസിക്കുന്നതിനുള്ള ഇടവും ഒരുക്കിക്കൊടുക്കണമെന്നും കേരളത്തോട് കരുണ കാട്ടണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ നടി പറയുന്നു.
കനത്ത മഴയിലും ഉരുൾപ്പൊട്ടലിലും മരിച്ചവരുടെ എണ്ണം വർധിച്ചു വരുകയാണ്. വീടുകളിൽ വെളളം കയറിയതിനെ തുടർന്ന് നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ പോലെ ജനങ്ങൾക്ക് എല്ലാ സഹായവുമായി കേരളം ഒറ്റക്കെട്ടായി തന്നെ കൂടെയുണ്ട്.


Click it and Unblock the Notifications