»   » 2ദിവസം ഷൂട്ടിങ്, 50സെക്കന്റ്; ഡിടിഎച്ചിന്റെ പരസ്യത്തിന് നയന്‍താര വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും!

2ദിവസം ഷൂട്ടിങ്, 50സെക്കന്റ്; ഡിടിഎച്ചിന്റെ പരസ്യത്തിന് നയന്‍താര വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും!

Posted By: Rohini
Subscribe to Filmibeat Malayalam

തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരമാണ് നയന്‍താര. തമിഴിലും തെലുങ്കിലും ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് നയന്‍ മൂന്ന് കോടിയ്ക്കും നാല് കോടിയ്ക്കും ഇടയില്‍ പ്രതിഫലം കൈപ്പറ്റുന്നു.

കോടികള്‍ ചെലവഴിച്ച് നയന്‍താര കാമുകന്‍ വിഘ്‌നേശിന് വാങ്ങി കൊടുത്ത സമ്മാനം... ??

സിനിമയില്‍ തിളങ്ങുന്നതിനൊപ്പം ഒത്തിരി പരസ്യ ചിത്രങ്ങളിലും നയന്‍ അഭിനയിക്കുന്നുണ്ട്. ജിആര്‍ടി ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡറായിരുന്നു നയന്‍. ഇപ്പോള്‍ ടാറ്റ സ്‌കൈയുടെയും ബ്രാന്റ് അംബാസിഡറാണ് നയന്‍.

ആ പരസ്യം നിങ്ങളും കണ്ടില്ലേ

നയന്‍താരയുടെ ടാറ്റ സ്‌കൈയുടെ പുതിയ പരസ്യം നിങ്ങളും കണ്ടു കാണില്ലെ. തനി നാട്ടിന്‍ പുറത്തുകാരിയായി വന്ന് നയന്‍താര ചില്ലറകള്‍ പെറുക്കി വയ്ക്കുന്ന പരസ്യം. അമ്പത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ പരസ്യത്തില്‍ അഭിനയിക്കാന്‍ നയന്‍ വാങ്ങിയ പ്രതിഫലം എത്രയാണെന്നറിയാമോ..

അഞ്ച് കോടി!!

അമ്പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള രണ്ട് ദിവസത്തെ കാള്‍ ഷീറ്റാണ് ടാറ്റ സ്‌കൈയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് നയന്‍താര നല്‍കിയത്. അഞ്ച് കോടി രൂപയാണ് ഇതിനായി നയന്‍താര വാങ്ങിയതത്രെ.

സിനിമയ്ക്ക് നയന്‍ വാങ്ങുന്നത്

പരസ്യത്തിന് അഞ്ച് കോടി വാങ്ങിയ നയന്‍താര തമിഴ് - തെലുങ്ക് സിനിമയ്ക്ക് വേണ്ടി മൂന്ന് കോടിയ്ക്കും നാല് കോടിയ്ക്കും ഇടയിലാണ് പ്രതിഫലം വാങ്ങുന്നത്. സൗത്ത് ഇന്ത്യയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നയന്‍താര മലയാളത്തില്‍ ഒരു കോടിയ്ക്കുള്ളിലാണ് പ്രതിഫലം വാങ്ങുന്നത്.

എല്ലാ ഭാഷയിലും

തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലായിട്ടാണ് പരസ്യം സംവിധാനം ചെയ്തത്. വിക്കി ഡോണര്‍ എന്ന ചിത്രം ചെയ്തതിലൂടെ ശ്രദ്ധേയനായ ഷൂജിത് ശങ്കറാണ്പരസ്യം സംവിധാനം ചെയ്തിരിയ്ക്കുന്നത്. ഈ പരസ്യത്തിലൂടെ നയന്‍ ബോളിവുഡിലും എത്തി എന്ന പ്രത്യേകതയുണ്ട്.

കൈ നിറയെ ചിത്രം

അതേ സമയം കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നയന്‍. വേലൈക്കാരന്‍, അരം എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്നത്. ഇമയ്ക്കാ നൊടികള്‍, അതര്‍വാ എന്നീ ചിത്രങ്ങളിലാണ് നയന്‍താര നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

You Won't Believe how much Nayanthara charged for Tata Sky Ad

ഇതാണ് പരസ്യം

ഇതാണ് രണ്ട് ദിവസത്തെ കാള്‍ഷീറ്റ് നല്‍കി, അഞ്ച് കോടി പ്രതിഫലം വാങ്ങി നയന്‍താര അഭിനയിച്ച അമ്പത് സെക്കന്‍ര് ദൈര്‍ഘ്യമുള്ള പരസ്യം. കണ്ട് നോക്കൂ...

English summary
Nayanthara has got Rs 5 crores salary for appearing in a DTH advertisement

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam