»   » 'പുതിയ നിയമത്തില്‍ മമ്മൂട്ടിയെക്കാള്‍ റോള്‍ നയന്‍താരയ്ക്ക്; കഥ പറഞ്ഞത് പേടിയോടെ'

'പുതിയ നിയമത്തില്‍ മമ്മൂട്ടിയെക്കാള്‍ റോള്‍ നയന്‍താരയ്ക്ക്; കഥ പറഞ്ഞത് പേടിയോടെ'

Written By:
Subscribe to Filmibeat Malayalam

ചെയ്തുകൊണ്ടിരുന്ന ചിത്രങ്ങള്‍ മാറ്റിവച്ചാണ് നയന്‍താരയും മമ്മൂട്ടിയും എകെ സാജന്റെ പുതിയ നിയമം എന്ന ചിത്രത്തിന് ഡേറ്റ് നല്‍കിയത് എന്ന് കേട്ടിരുന്നു. അത്രയ്ക്ക് കാര്യമായതെന്തോ രണ്ട് പേര്‍ക്കും സിനിമയില്‍ കാണാന്‍ കഴിഞ്ഞു. മാത്രമല്ല, വര്‍ഷത്തില്‍ ഒരു മലയാള സിനിമ എന്ന തന്റെ രീതി നയന്‍താര മാറ്റിയതും ഈ എകെ സാജന്‍ ചിത്രത്തിന് വേണ്ടിയാണ്.

റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തെ കുറിച്ച് പുതിയ വിവരമാണ് അണിയറയില്‍ നിന്നും ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയെക്കാള്‍ റോള്‍ നയന്‍താരയ്ക്കാണത്രെ. അതുകൊണ്ട് തന്നെ കഥ പറയാന്‍ പോകുമ്പോള്‍ തനിക്ക് പേടിയുണ്ടായിരുന്നു എന്നും, എന്നാല്‍ മമ്മൂട്ടിയിടെ മറുപടി ആശ്വാസം നല്‍കി എന്നും സാജന്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ...


'പുതിയ നിയമത്തില്‍ മമ്മൂട്ടിയെക്കാള്‍ റോള്‍ നയന്‍താരയ്ക്ക്; കഥ പറഞ്ഞത് പേടിയോടെ'

പതിവ് മെഗാസ്റ്റാര്‍ ചിത്രങ്ങളെ അപേക്ഷിച്ച് പുതിയ നിയമത്തില്‍ നായകനെക്കാള്‍ സ്‌ക്രീന്‍ പ്രസന്റ്‌സ് ഉള്ളത് നായികയ്ക്കാണ്. മമ്മൂട്ടിയെപ്പോലൊരു സൂപ്പര്‍സ്റ്റാറിന്റെ അടുത്ത് എങ്ങനെ ഇങ്ങനെയൊരു കഥയുമായി പോകും എന്ന പേടി തനിക്കുണ്ടായിരുന്നു എന്ന് സാജന്‍ പറയുന്നു


'പുതിയ നിയമത്തില്‍ മമ്മൂട്ടിയെക്കാള്‍ റോള്‍ നയന്‍താരയ്ക്ക്; കഥ പറഞ്ഞത് പേടിയോടെ'

എന്നാല്‍ മമ്മൂട്ടിയുടെ പ്രതികരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവത്രെ. എല്ലാ സീനിലും നിറഞ്ഞു നില്‍ക്കണമെന്ന് എനിക്ക് നിര്‍ബന്ധമൊന്നുമില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. കൂടെ എനിക്ക് വേണ്ടത് ചിത്രത്തിലുണ്ടെന്ന ആശ്വാസ വാക്കും. മമ്മൂട്ടി ആത്മവിശ്വാസം പകര്‍ന്നതോടെ പുതിയ നിയമം എന്ന ഫാമിലി ത്രില്ലറിന് തുടക്കമായി.


'പുതിയ നിയമത്തില്‍ മമ്മൂട്ടിയെക്കാള്‍ റോള്‍ നയന്‍താരയ്ക്ക്; കഥ പറഞ്ഞത് പേടിയോടെ'

ഈ കഥ ഒരുക്കുമ്പോള്‍ സാജന്റെ മനസ്സിലുണ്ടായിരുന്നത് തിരക്കഥാകൃത്തില്‍ നിന്നും, അഭിനയത്തിലേക്ക് തിരിഞ്ഞ രണ്‍ജി പണിക്കറുടെ മുഖമായിരുന്നു. രണ്‍ജി പണിക്കറോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹമാണത്രെ മമ്മൂട്ടിയുടെ പേര് നിര്‍ദ്ദേശിച്ചത്.


'പുതിയ നിയമത്തില്‍ മമ്മൂട്ടിയെക്കാള്‍ റോള്‍ നയന്‍താരയ്ക്ക്; കഥ പറഞ്ഞത് പേടിയോടെ'

നടന്‍ ഡോ. റോണിയുടെ സഹോദരന്‍ റോബിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രണ്‍ജി പണിക്കറെ നായകനായി തീരുമാനിച്ചപ്പോള്‍ തന്നെ ചിത്രത്തിന്റെ ബജറ്റ് ഒരു കോടിയില്‍ നില്‍ക്കണമെന്നുണ്ടായിരുന്നു. ഫൈവ് ഡി, സെവന്‍ ഡി ക്യാമറകളില്‍ ചിത്രീകരിക്കാനാണ് തീരുമാനിച്ചതും. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് പലര്‍ക്കും റോബിയുടെ കാര്യത്തില്‍ സംശയമുണ്ടായിരുന്നത്രെ. 'താനൊന്നും നോക്കില്ല, എല്ലാം സാജന്റെ ഇഷ്ടം പോലെ' എന്ന ഭാവമായിരുന്നു മമ്മൂട്ടിയ്ക്ക്. എന്നാല്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കോപ്പി ഇറങ്ങിതോടെ എല്ലാവരും റോബിയെ ശരിവച്ചു.


'പുതിയ നിയമത്തില്‍ മമ്മൂട്ടിയെക്കാള്‍ റോള്‍ നയന്‍താരയ്ക്ക്; കഥ പറഞ്ഞത് പേടിയോടെ'

നയന്‍താര ആദ്യമായി ഒരു മലയാള സിനിമയ്ക്ക് ഡബ്ബ് ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ആദ്യം ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് നയന്‍താരയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത്. എന്നാല്‍ ഫസ്റ്റ് കോപ്പി കണ്ടതോടെ, പെര്‍ഫക്ഷന് വേണ്ടി താന്‍ തന്നെ ഡബ്ബ് ചെയ്യാം എന്ന് പറഞ്ഞ് നയന്‍താര മുന്നോട്ട് വരികയായിരുന്നു. അങ്ങനെ തിരക്കുകള്‍ മാറ്റിവച്ച് മൂന്ന് ദിവസം കൊണ്ട് നയന്‍താര വാസുകിയ്ക്ക് ശബ്ദം നല്‍കി


'പുതിയ നിയമത്തില്‍ മമ്മൂട്ടിയെക്കാള്‍ റോള്‍ നയന്‍താരയ്ക്ക്; കഥ പറഞ്ഞത് പേടിയോടെ'

സാജന്റെ ഗുരുതുല്യനായ തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. കൂടാതെ സംവിധായകന്‍ സോഹന്‍ ലാലും കഥാപാത്രമായി എത്തുന്നു


English summary
Nayanthara have more screen presence than mammootty in Puthiya Niyamam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam