twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനസ്സിനക്കരെ സംഭവിച്ചില്ലായിരുന്നെങ്കില്‍ നയന്‍താര എന്ന നായിക ജനിക്കുമായിരുന്നോ?

    By Aswini
    |

    മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര എന്ന നടിയുടെ അരങ്ങേറ്റം. ഇപ്പോള്‍ തമിഴകത്തിന്റെ സൂപ്പര്‍ലേഡി പദവിയിലിരിക്കുന്നു. മനസ്സിനക്കരെ എന്ന ചിത്രം സംഭവിച്ചില്ലായിരുന്നെങ്കില്‍ നയന്‍താര എന്ന നായിക ജനിക്കുമായിരുന്നോ?

    എന്നാല്‍ ഒരു സത്യമറിയാമോ, മനസ്സിനക്കരെ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആദ്യം നയന്‍താരയ്ക്ക് താപര്യമുണ്ടായിരുന്നില്ലത്രെ. ഈ ഒരൊറ്റ ചിത്രത്തില്‍ അഭിനയിച്ചു മടങ്ങാം എന്ന് തീരുമാനത്തോടെ ഒടുവില്‍ ചിത്രത്തില്‍ അഭിനയിച്ചു.

    പക്ഷെ നയന്‍താരയെ വിട്ടുകൊടുക്കാന്‍ സിനിമയ്‌ക്കോ, സിനിമയെ വിടാന്‍ നയന്‍താരയ്ക്ക് കഴിയാത്തതുകൊണ്ട് നയന്‍താര സിനിമയില്‍ നില നിന്നു. ചെറിയ ചില പ്രശ്‌നങ്ങളും ഗോസിപ്പുകളും നിറഞ്ഞ വഴികളിലൂടെ നയന്‍ അഭിനയിച്ചു കയറിയത് തമിഴകത്തിന്റെ സൂപ്പര്‍ ലേഡി പദവിയിലേക്കാണ്, നോക്കാം

    തുടക്കം

    മനസ്സിനക്കരെ സംഭവിച്ചില്ലായിരുന്നെങ്കില്‍ നയന്‍താര എന്ന നായിക ജനിക്കുമായിരുന്നോ?

    സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍താരയുടെ വെള്ളിത്തിരാ പ്രവേശനം. തൊട്ടടുത്ത ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞു, വിസ്മയ തുമ്പത്ത്. നാട്ടു രാജാവ് എന്ന ചിത്രത്തില്‍ ലാലിന്റെ പെങ്ങളായി വീണ്ടും. മലയാളത്തില്‍ അവസരങ്ങള്‍ വന്നുകൊണ്ടിരുന്നു.

    അയ്യയിലൂടെ തമിഴിലേക്ക്

    മനസ്സിനക്കരെ സംഭവിച്ചില്ലായിരുന്നെങ്കില്‍ നയന്‍താര എന്ന നായിക ജനിക്കുമായിരുന്നോ?

    മലയാളത്തിലെ എല്ലാ നായികമാരും തമിഴിലും ഭാഗ്യം പരീക്ഷിക്കുന്നത് പതിവാണല്ലോ. നാട്ടു രാജാവ് എന്ന ചിത്രത്തില്‍ അഭിനയ്ക്കുന്ന സമയത്ത് തന്നെ നയന്‍താരയ്ക്ക് തമിഴില്‍ നിന്നും വിളിവന്നു. ശരത് കുമാറിന്റെ നായികയായി അയ്യ എന്ന ചിത്രത്തിലൂടെ നയന്‍ തമിഴിലേക്കെത്തി

    രജനികാന്തിനൊപ്പം

    മനസ്സിനക്കരെ സംഭവിച്ചില്ലായിരുന്നെങ്കില്‍ നയന്‍താര എന്ന നായിക ജനിക്കുമായിരുന്നോ?

    മലയാളത്തിലെന്നപോല, നയന്‍താരയ്ക്ക് തമിഴിലും ഭാഗ്യമായിരുന്നു, രണ്ടാമത്തെ ചിത്രം സൂപ്പര്‍സ്റ്റാറിനൊപ്പം. ചന്ദ്രമുഖി എന്ന ചിത്രത്തില്‍ രജനികാന്തിന്റെ നായികയായി അഭിനയിച്ചു. പക്ഷെ ജ്യോതികയുടെ കഥാപാത്രത്തിനിടയില്‍ നയന്‍ മുങ്ങി. അപ്പോഴും രജനികാന്തിന്റെ നായിക എന്ന വിശേഷണം നയ്ന്‍സിന് ലഭിച്ചിരുന്നു.

    വീണ്ടും മലയാളത്തില്‍

    മനസ്സിനക്കരെ സംഭവിച്ചില്ലായിരുന്നെങ്കില്‍ നയന്‍താര എന്ന നായിക ജനിക്കുമായിരുന്നോ?

    അതിനിടയില്‍ രണ്ട് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍ വീണ്ടും മലയാളത്തിലെത്തി. രാപ്പകലിലും തസ്‌കര വീരനിലും അഭിനയിച്ചു വീണ്ടും തമിഴിലേക്ക് തന്നെ തിരികെ പോയി. തുടക്കകാലത്തു തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പമൊക്കെ അഭിനയിക്കാന്‍ കഴിയുക എന്ന വലിയ ഭാഗ്യം നയന്‍താരയ്ക്ക് ലഭിച്ചിരുന്നു.

    ഗജനിയോട് തുണി കുറഞ്ഞു

    മനസ്സിനക്കരെ സംഭവിച്ചില്ലായിരുന്നെങ്കില്‍ നയന്‍താര എന്ന നായിക ജനിക്കുമായിരുന്നോ?

    ഗജനി എന്ന ചിത്രത്തിന് ശേഷമാണ് നയന്‍താരയുടെ ഗെറ്റപ്പ് ആകെ മാറിയത്. അയ്യ എന്ന ചിത്രത്തില്‍ ചെറുതായെങ്കിലും തുണി കുറഞ്ഞെങ്കിലും ഗജനിയില്‍ പരിധിക്കുമപ്പുറമായിരുന്നു. പക്ഷെ ആ ചിത്രത്തില്‍ മുരുഗദോസ് തന്നെ പറ്റിച്ചതാണെന്നാണ് നയന്‍ പിന്നീട് പ്രതികരിച്ചത്. അസിന്‍ മരിക്കുമെന്നും നയന്‍താരയാണ് നായികയെന്നും പറഞ്ഞാണത്രെ സംവിധായകന്‍ നടിയെ സമീപിച്ചതാണ്. പക്ഷെ സിനിമ കഴിഞ്ഞപ്പോഴാണ് മനസ്സിലാക്കിയത് തനിക്ക് തുറന്നു കാട്ടാല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന്.

     ഗ്ലാമര്‍ വേഷങ്ങളിലേക്ക്

    മനസ്സിനക്കരെ സംഭവിച്ചില്ലായിരുന്നെങ്കില്‍ നയന്‍താര എന്ന നായിക ജനിക്കുമായിരുന്നോ?

    ഗജനിക്ക് ശേഷം നയന്‍സിന് തമിഴില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ വന്നു. തെലുങ്കിലും കുറവായിരുന്നില്ല. തുണി അഴിക്കാന്‍ മടിയില്ലാത്തതുകൊണ്ടായിരുന്നോ ആ അവസരങ്ങള്‍ എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയാന്‍ കഴിയില്ല. പിന്നീടുള്ള ചിത്രങ്ങളില്‍ നയന്‍താരയ്ക്ക് വന്ന മാറ്റം അത്ര വലുതായിരുന്നു. ഏത് വേഷവും ചെയ്യും എന്ന ലെവലിലേക്ക് മാറിയിരുന്നു. ലക്ഷ്മിയും വല്ലവനുമൊക്കെ അതിന്റെ ഉദാഹരണങ്ങളായി

    ഇടയ്ക്കിടെ മലയാളത്തില്‍

    മനസ്സിനക്കരെ സംഭവിച്ചില്ലായിരുന്നെങ്കില്‍ നയന്‍താര എന്ന നായിക ജനിക്കുമായിരുന്നോ?

    തമിഴിലേക്ക് പോയ ശേഷം ഇടയ്ക്കിടെ മലയാളത്തിലൊന്ന് വന്നു പോകും. ട്വിന്റി20 എന്ന ചിത്രത്തില്‍ ഒരു ഗാന രംഗത്തും ഇലക്ട്ര, ബോഡി ഗാഡ് എന്നീ ചിത്രങ്ങളും വല്ലപ്പോഴോ ഒരിക്കല്‍ വന്നു അഭിനയിച്ചു പോയ ചിത്രങ്ങളാണ്.

    പബ്ലിസിറ്റി ലഭിച്ചു

    മനസ്സിനക്കരെ സംഭവിച്ചില്ലായിരുന്നെങ്കില്‍ നയന്‍താര എന്ന നായിക ജനിക്കുമായിരുന്നോ?

    ഉള്ളുള്ള കഥാപാത്രങ്ങള്‍ നയന്‍താര ചെയ്‌തോ എന്ന് ചോദിച്ചാല്‍ ആലോചിക്കേണ്ടിയിരിക്കുന്നു. അഭിനയം കൊണ്ടല്ല, ഗോസിപ്പുകള്‍ കൊണ്ടും മറ്റും നയന്‍താരയ്ക്ക് ആവശ്യത്തിലധികം പബ്ലിസിറ്റികള്‍ ലഭിച്ചിരുന്നു. ഗ്ലാമറായതും ചിമ്പുവുമായുള്ള പ്രണയവും പ്രഭുദേവയുമായുള്ള വിവാഹവുമൊക്കെ നയന്‍താരയെ പ്രശസ്തിയിലെത്തിച്ചു എന്നും പറയാം. വാര്‍ത്തകളില്‍ ഒഴിച്ചുകൂടാനാവാത്ത സെന്‍സേഷനാണ് നയന്‍.

    സൂപ്പര്‍ ലേഡി

    മനസ്സിനക്കരെ സംഭവിച്ചില്ലായിരുന്നെങ്കില്‍ നയന്‍താര എന്ന നായിക ജനിക്കുമായിരുന്നോ?

    അഭിനയത്തിന്റെ കാര്യത്തിലായാലും തുണിയുരിയലിന്റെ കാര്യത്തിലായാലും പ്രതിഫലത്തിന്റെ കാര്യത്തിലായാലും തമിഴകത്ത് നായികമാര്‍ തമ്മില്‍ മത്സരമായിരുന്നു. ആ മത്സരത്തില്‍ എപ്പോഴും ഒന്നാം സ്ഥാനത്ത് എത്തുന്നത് നയന്‍താര തന്നെയായിരിക്കും. അങ്ങനെ തമിഴ് ടോപ്പ് വണ്ണില്‍ നയന്‍ എത്തി. ഒപ്പം വന്നവരെയും മുമ്പേ വന്നവരെയും തോല്‍പിച്ച് നയന്‍ തമിഴകത്തിന്റെ സൂപ്പര്‍ലേഡിയായി

    രണ്ടാം വരവ്

    മനസ്സിനക്കരെ സംഭവിച്ചില്ലായിരുന്നെങ്കില്‍ നയന്‍താര എന്ന നായിക ജനിക്കുമായിരുന്നോ?

    പ്രണയ നൈരാശ്യവും ഇടവേളയുമൊക്കെ കഴിഞ്ഞ് നയന്‍താരയുടെ രണ്ടാം വരവായിരുന്നു രാജാ റാണി എന്ന ചിത്രത്തിലൂടെ. രണ്ടാ വരവില്‍ നയന്‍ കുറച്ചുകൂടെ പക്വതയെത്തിയ നടിയായി. ഗ്ലാമര്‍ വേഷങ്ങള്‍ എന്നതിലുപരി കാമ്പുള്ള വേഷങ്ങളാണ് ഇപ്പോള്‍ നയന്‍താര തിരഞ്ഞെടുക്കുന്നത്. ഒടുവില്‍ റിലീസ് ചെയ്ത തനി ഒരുവന്റെയും മായയുടെ വിജയം അതിനുദാഹരണം.

    English summary
    Nayanthara had initially turned down the offer for her maiden venture Manasinakkare as she was not interested in films. She finally decided to do just that one movie. But the commercial success of the film brought her to limelight.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X