'നയന്‍താര എന്റെ ചിത്രത്തിലുണ്ടെന്ന് ആര് പറഞ്ഞു?'
ദൃശ്യത്തിന്റെ തമിഴ് റീമേക്ക് പാപനാശം എന്ന പേരില്‍ തമിഴില്‍ സംവിധാനം ചെയ്ത ജീത്തു ജോസഫ് അതിന്റെ വിജയാഘോഷങ്ങള്‍ തീരുന്നതിന് മുമ്പേ തന്റെ അടുത്ത ചിത്രത്തിലേക്ക് കടന്നിരുന്നു. മൈ ബോസിന് ശേഷം ദിലീപിനെ നായകനാക്കി ഒരുക്കുന്ന ലൈഫ് ഓഫ് ജോസൂട്ടി.
ചിത്രത്തില്‍ ഒരു വേഷവുമായി നയന്‍താര എത്തുന്നു എന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. ഒരു അതിഥി താരമായിട്ടാണ് നയന്‍താര എത്തുന്നതും ആരുമറിയാതെ തന്റെ രംഗം ചിത്രീകരിച്ച് നയന്‍ മടങ്ങിയെന്നുമായിരുന്നു വാര്‍ത്ത.
എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് ഇപ്പോള്‍ രംഗത്തെിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ആരാണ് തന്റെ ചിത്രത്തില്‍ നയന്‍താര ഉണ്ടെന്ന് പറഞ്ഞതെന്നാണ് ജീത്തുവിന്റെ ചോദ്യം. ഇത്തരം വാര്‍ത്തകള്‍ തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും ജീത്തു പറയുന്നു. തുടര്‍ന്ന് വായിക്കൂ...

'നയന്‍താര എന്റെ ചിത്രത്തിലുണ്ടെന്ന് ആര് പറഞ്ഞു?'
ദിലീപ് നായകനാകുന്ന ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തില്‍ ഒരു അതിഥി താരമായി നയന്‍ എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍

'നയന്‍താര എന്റെ ചിത്രത്തിലുണ്ടെന്ന് ആര് പറഞ്ഞു?'
എന്നല്‍ വാര്‍ത്ത കേട്ട സംവിധായകന്‍ ജീത്തു ജോസഫ് തന്നെ ഞെട്ടി. തന്റെ ചിത്രത്തില്‍ നയന്‍താര അഭിനയിക്കുന്നു എന്ന വാര്‍ത്ത ആരാണ് പടച്ചുവിട്ടതെന്നാണ് ജീത്തുവിന്റെ ചോദ്യം

'നയന്‍താര എന്റെ ചിത്രത്തിലുണ്ടെന്ന് ആര് പറഞ്ഞു?'
ലൈഫ് ഓഫ് ജോസൂട്ടിയില്‍ ഒരു അതിഥിതാമായെത്തുന്ന നയന്‍ ആരുമറിയാതെ തൊടുപുഴയിലെത്തിയെന്നും, ആരുമറിയാതെ അതീവ സുരക്ഷയില്‍ തന്റെ രംഗം ചിത്രീകരിച്ച് മടങ്ങിയെന്നുമാണ് വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്

'നയന്‍താര എന്റെ ചിത്രത്തിലുണ്ടെന്ന് ആര് പറഞ്ഞു?'
സിദ്ദീഖ്-മമ്മൂട്ടി ചിത്രമായ ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം തന്റെ കോളിവുഡ് ടോഴിവുഡ് തിരക്കുളിലേക്ക് മാറിയിരിക്കുകയാണ് നയന്‍. ചിമ്പുവന്റെ നായികയായി അഭിനയിച്ച ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് താരം. ജീവയോടൊപ്പം തിരുനാള്‍, ജയം രവിയ്‌ക്കൊപ്പം തനി ഒരുവന്‍, വിജയ് സേതുപതിയ്‌ക്കൊപ്പം നാനും റൗഡിതാന്‍ എന്നിവയാണ് നയന്റെ മറ്റ് തമിഴ് ചിത്രങ്ങള്‍

'നയന്‍താര എന്റെ ചിത്രത്തിലുണ്ടെന്ന് ആര് പറഞ്ഞു?'
മൈ ബോസ് എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും ദിലീപും ഒന്നിക്കുന്ന ചിത്രത്തില്‍ രചന നാരായണന്‍ കുട്ടിയും ജ്യോതി കൃഷ്ണയുമാണ് നായികമാരായെത്തുന്നത്. ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കുന്ന കുടുംബ ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി


Click it and Unblock the Notifications