നയന്‍താരയുടെ സൗന്ദര്യം ഇനി തനിഷ്‌കിന്റെ മുഖമുദ്ര!!

സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് നയന്‍താരയ്ക്ക് പ്രത്യേക ആമുഖം ആവശ്യമില്ല. സൗന്ദര്യം കൊണ്ടും അഭിനയമികവുകൊണ്ടും നയന്‍താര സൗത്ത് ഇന്ത്യയുടെ സൂപ്പര്‍ലേഡി എന്ന വിളിപ്പേര് അന്വര്‍ത്ഥമാക്കുന്നു. അതുകൊണ്ട് തന്നെ പല പ്രശസ്ത ബ്രാന്റുകളെല്ലാം തന്നെ ബ്രാന്റ് അംബാസിഡറാക്കാന്‍ വേണ്ടി നയന്‍താരയെ സമീപിക്കാറുണ്ട്. സിനിമയില്‍ സെലക്ടീവാകുന്നത് പോലെ തന്നെ ഇക്കാര്യത്തിലും വളരെ അധികം സെലക്ടീവാണ് നയന്‍.

എന്നാല്‍ ടാറ്റയുടെ തനിഷ്‌ക് ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡറാകാം എന്ന് നയന്‍ സമ്മതിച്ചു. ഇക്കാര്യം തനിഷ് തങ്ങളുടെ സോഷ്യല്‍ മീഡിയയുലൂടെ ഔദ്യോഗികമായി അറിയിച്ചു. തനിഷ്‌കിന്റെ ബ്രാന്റ് അംബാസിഡറാകുന്നതില്‍ അഭിമാനമുണ്ടെന്ന് നയന്‍താരയും പറഞ്ഞു. ടാറ്റയുമായി നയന്‍താരയ്ക്ക് ഏറെ നാളത്തെ ബന്ധമുണ്ട്. ടാറ്റയുടെ ഡിടിഎച്ച് ടാറ്റ സ്‌കൈയുടെ ബ്രാന്റ് അംബാസിഡറും നയനാണ്.

nayanzandtanishq

അയിറാ എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ നയന്‍താരയുടേതായി തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. കൊലയുതിര്‍ കാലം, മിസ്റ്റര്‍ ലോക്കല്‍, സേ റാ നരംസിംഹ റെഡ്ഡി, ലവ് ആക്ഷന് ഡ്രാമ തുടങ്ങിയവയാണ് നയന്റെ പുതിയി സിനിമകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X