ചെന്നൈ സൂപ്പര്‍ കിങ്‌‌സ്‌ പുറത്താക്കിയ കാര്യം അറിഞ്ഞില്ലെന്ന്‌ നയന്‍സ്‌

By Staff

ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രമോഷണല്‍ അംബാസഡര്‍ സ്ഥാനത്തുനിന്നും നയന്‍താരയെ ഒഴിവാക്കിയെന്ന്‌ ടീം അധികൃതര്‍ വാര്‍ത്താക്കുറിപ്പിറക്കുകയും പകരം ത്രിഷയെ കൊണ്ടുവരുമെന്ന്‌ ഊഹാപോഹങ്ങള്‍ പരക്കുകയും ചെയ്യുമ്പോഴും ഇതുസംബന്ധിച്ച്‌ ഇതേവരെ ഔദ്യോഗികമായ അറിയിപ്പ്‌ കിട്ടിയിട്ടില്ലെന്ന്‌ നയന്‍താര.

ഞാന്‍ ചില പത്രങ്ങളില്‍ വാര്‍ത്ത വായിച്ചിട്ടുണ്ടെന്നല്ലാതെ അതിന്റെ നിജസ്ഥിതിയെന്താണെന്ന്‌ അറിയില്ല. എന്നെ അംബാസഡര്‍ സ്ഥാനത്ത്‌ നിന്നും ഒഴിവാക്കിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ്‌ ഞാന്‍ കേട്ടത്‌ ഇപ്പോഴും ആ ഞെട്ടല്‍ മാറിയിട്ടില്ല. എന്താണ്‌ സംഭവിച്ചതെന്ന്‌ എനിയ്‌ക്കറിയില്ല.

എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത്‌ സംസാരിച്ച്‌ പരിഹരിക്കാന്‍ ഞാന്‍ ഇപ്പോഴും തയ്യാറാണ്‌. എന്നാല്‍ ഒന്നും മുന്‍കൂട്ടി അറിയിക്കാതെ എന്നെ പുറത്താക്കാനുള്ള അവരുടെ തീരുമാനം ശരിയായില്ല ഇത്‌ ഗൂഡാലോചനയുടെ ഭാഗമാണ്‌- നയന്‍താര പറയുന്നു.

കുറഞ്ഞ രക്തസമ്മര്‍ദ്ദവും വിശ്രമമില്ലാത്ത ജോലിയും വെയിലും ചൂടും എല്ലാമായി ഞാന്‍ തളര്‍ന്നിരിക്കുകയാണ്‌. സെറ്റില്‍ കുഴഞ്ഞുവീണതില്‍പ്പിന്നെ മൂന്നുദിവസത്തേയ്‌ക്ക്‌ ഞാന്‍ ഷൂട്ടിംഗിന്‌ ചെന്നില്ലെന്ന്‌ കുചേലന്റെ സെറ്റിലുള്ള ആരോട്‌ ചോദിച്ചാലും പറയും.

ഏപ്രില്‍ 23ന്‌ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ പ്രഥമ മത്സരം കാണാന്‍ ഞാന്‍ പോയിരുന്നില്ല. അന്ന്‌ അസുഖം മൂലം ഞാന്‍ ആശുപത്രിയിലായിരുന്നു. എന്നാല്‍ ചെന്നൈ കിംഗ്‌സ്‌ അധികൃതര്‍ ആരോപിയ്‌ക്കുന്നത്‌ ഞാന്‍ കുചേലന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നാണ്‌. അന്ന്‌ ആശുപത്രിയിലായിരുന്നുവെന്നതിന്‌ രേഖകളുണ്ട്‌. അതെവിടെ വേണമെങ്കിലും കാണിയ്‌ക്കാന്‍ ഞാന്‍ തയ്യാറാണ്‌- നയന്‍താര വ്യക്തമാക്കി.

ചെന്നൈയില്‍ നടക്കുന്ന മത്സരങ്ങളിള്‍ കാണാന്‍ ഞാന്‍ എത്തേണ്ടതുണ്ട്‌. എന്നാല്‍ എല്ലാമത്സരങ്ങളിലും എത്തണമെന്ന്‌ കരാറില്‍ നിബന്ധനകളില്ല. ഇത്‌ എന്നെ പുറത്താക്കാനുള്ള ശരിയായ കാരണവുമല്ല. ഞാന്‍ അംബാസഡര്‍ സ്ഥാനത്ത്‌ തുടരുന്നതില്‍ സംഘാടകരില്‍ച് ചിലര്‍ക്ക്‌ ഇഷ്ടമില്ല. പരിപാടിയുടെ തുടക്കത്തില്‍ത്തന്നെ എനിയ്‌ക്കതു മനസ്സിലായതാണ്‌- താരം പറയുന്നു.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ നയന്‍താര ഇപ്പോള്‍ ഹൈദരാബാദിലെ ഗസ്റ്റ്‌ ഹൗസില്‍ വിശ്രമത്തിലാണ്‌. ഏതാനും ദിവസങ്ങള്‍ക്കുശേഷം മാത്രമേ കുചേലന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയുള്ളു.

ബന്ധപ്പെട്ടവാര്‍ത്തകള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X