»   » വാസുകിയായി നയന്‍താര ഹാപ്പിയാണല്ലോ?

വാസുകിയായി നയന്‍താര ഹാപ്പിയാണല്ലോ?

Posted By:
Subscribe to Filmibeat Malayalam

എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമം എന്ന ചിത്രത്തിലാണ് നയന്‍സ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം തന്നെ സിദ്ദിഖ് സംവിധാനം ചെയ്ത ബാസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സാധരണയായി വര്‍ഷത്തില്‍ ഒരു മലയാള ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടിരുന്ന നയന്‍താര ഇത് ആദ്യമായാണ് ഒരേ വര്‍ഷം രണ്ട് ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നത്. മമ്മൂട്ടി നായക വേഷം അവതരിപ്പിക്കുന്ന ചിത്രമായതുക്കൊണ്ടും തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യവും മനസിലാക്കിയാണ് നയന്‍താര പുതിയ നിയമത്തില്‍ അഭിനയിക്കാനെത്തിയത്.


puthiya-niyamam

ചിത്രത്തില്‍ വാസുകി എന്ന കഥകളി ആര്‍ട്ടിസ്റ്റിന്റെ വേഷമാണ് നയന്‍താര അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ നയന്‍താര തന്റെ കഥാപാത്രത്തില്‍ ഏറെ സംതൃപ്തയാണ്. കഥാപാത്രത്തിനൊപ്പം കോസ്റ്റിയൂമും നയന്‍താരയ്ക്ക് ഇഷ്ടപ്പെട്ടുവത്രേ. സംവിധായകന്‍ എകെ സാജന്‍ തന്നെയാണ് ഇക്കാര്യം പറയുന്നത്.

English summary
Nayanthara likes her simple avatar in her next.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam