മമ്മൂട്ടിയുടെ നായികയായി വീണ്ടും നയൻതാര! ചിത്രീകരണം ഈ വർഷം?
പ്രേക്ഷകരുടെ പ്രിയതാരജോഡികളാണ് മമ്മൂട്ടി- നായൻതാരയും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങൾ എല്ലാം വൻ വിജയമായിരുന്നു. ഇപ്പോഴിത ഈ ഹിറ്റ് ജോഡികൾ ഒരിക്കൽ കൂടി വെള്ളിത്തിരയിൽ ഒന്നിക്കുകയാണ്. ഷാജി കൈലാസിന്റെ അസിസ്റ്റന്റ് ആയിരുന്ന വിപിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ പേരോ, മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല.

2005 ൽ പുറത്തു വന്ന തസ്കരവീരൻ എന്ന ചിത്രത്തിലൂടെയാണ് നയൻതാര മമ്മൂട്ടിയുടെ നായികയാവുന്നത്. പിന്നീട് രാപ്പകല്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍, പുതിയ നിയമം എന്നീ ചിത്രങ്ങളിൽ ഇവർ ഒരുമിച്ചെത്തിയിരുന്നു. ചിത്രം തിയേറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. മമ്മൂട്ടിയ്ക്കൊപ്പം നയൻതാര എത്തുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഈ വര്‍ഷം തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കില്‍ ആണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇതിനു ശേഷമായിരിക്കും വിപിൻ ചിത്രത്തിൽ ജോയിൻ ചെയ്യുകയത്രേ. മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യാഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്‍ ആണ് ഉടൻ റിലീസിനായി എത്തുന്ന മമ്മൂക്ക ചിത്രം. സെപ്റ്റംബര്‍ അവസാനം ആണ് ഈ ചിത്രം തീയേറ്ററുകളില്‍ എത്തുക. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ ആക്ഷൻ ഡ്രാമയാണ് നയൻതാരയുടെ മലയാള ചിത്രം.


Click it and Unblock the Notifications