»   » മമ്മൂട്ടിയ്ക്ക് വേണ്ടി ആരും നയന്‍താരയെ സമീപിച്ചിട്ടില്ല!!

മമ്മൂട്ടിയ്ക്ക് വേണ്ടി ആരും നയന്‍താരയെ സമീപിച്ചിട്ടില്ല!!

Posted By: Aswini P
Subscribe to Filmibeat Malayalam
മമ്മൂട്ടിയും നയൻതാരയും ഒന്നിക്കുമെന്നായിരുന്നു വാർത്ത

പുതിയ കാലത്ത് മമ്മൂട്ടിയുടെ ഏറ്റവും മികച്ച പെയറാണ് നയന്‍താര. ഇരുവരും ഒന്നിച്ച് സ്‌ക്രീനിലെത്തിയാല്‍ വല്ലാത്ത പ്രസന്‍സാണ്. തെലുങ്കില്‍ ഒരു സിനിമയ്ക്ക് വേണ്ടി നയന്‍താരയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നതായ വാര്‍ത്തകളുണ്ടായിരുന്നു.
വൈ എസ് രാജശേഖരന്‍ റെഡ്ഡിയെ കുറിച്ചുള്ള തെലുങ്ക് ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു എന്നും നായികയായി നയന്‍താര എത്തുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗംത്തെത്തിയിരിയ്ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

നയനെ സമീപിച്ചിട്ടില്ല

മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രത്തിലേക്കുള്ള നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. നയന്‍താരയെ നായികയായി സമീപിച്ചിട്ടില്ല എന്നും ഔദ്യോഗികവൃത്തം വ്യക്തമാക്കി.

മമ്മൂട്ടി മുഖ്യമന്ത്രി

മാഹി രാഘവ് സംവിധാനം ചെയ്യുന്ന് ചിത്രത്തിലെ മറ്റൊരു ഓപ്ഷന്‍ നാഗാര്‍ജ്ജുനയായിരുന്നു. എന്നാല്‍ നറുക്ക് വീണത് മമ്മൂട്ടിയ്ക്കാണ്. ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയാണ് വൈ എസ് രാജശേഖരന്‍ റെഡ്ഡി.

വൈ എസ്സിന്റെ ജീവിതം

2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്.

നയനും മമ്മൂട്ടിയും

തസ്‌കര വീരന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് നയന്‍താരയും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചത്. തുടര്‍ന്ന് രാപ്പക്കല്‍, ഭാസ്‌കര്‍ ദ റാസ്‌ക്കല്‍, പുതിയ നിയമം എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഇരുവരും ഒന്നിച്ചു

English summary
Nayanthara not approached for YSR biopic. The biopic, titled 'Yatra', will feature Mammootty in the role of the late chief minister of Andhra Pradesh, YS Rajashekar Reddy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X