»   » ബച്ചനില്‍ നയന്‍സിന് പകരം ഭാവന

ബച്ചനില്‍ നയന്‍സിന് പകരം ഭാവന

Posted By:
Subscribe to Filmibeat Malayalam
Nayantara
കന്നഡയിലെ സൂപ്പര്‍താരം സുദീപിനെ നായകനാക്കി ശശാങ്ക് സംവിധാനം ചെയ്യുന്ന ബച്ചനില്‍ നിന്നും നയന്‍താര പിന്‍മാറി. ഡേറ്റില്ലെന്ന കാരണം പറഞ്ഞാണ് നടിയുടെ പിന്‍മാറ്റം. നയന്‍സിന് പകരം മറ്റൊരു മലയാളതാരമായ ഭാവനയെ നായികയാക്കാനാണ് സംവിധായകന്‍ ശശാങ്ക് ഇപ്പോള്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

ഭാവനയ്ക്ക് പുറമെ പരുല്‍, ദീപ സുനിന്ദി എന്നിവരും ചിത്രത്തിലെ നായികമാരാണ്. അജിത്ത് ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഏറ്റതോടെയാണ് നയന്‍സ് ബച്ചനില്‍ നിന്ന് പിന്‍മാറിയതെന്ന് ശശാങ്ക് പറയുന്നു. നയന്‍താരയ്ക്ക് പകരം ഭാവന ഈ സിനിമയില്‍ നായികയാവും. ഏറെ കരുത്തുറ്റതാണ് ചിത്രത്തിലെ നായികാകഥാപാത്രമെന്നും സംവിധായകന്‍ വ്യക്തമാക്കി.

നേരത്തെ വിഷ്ണുവര്‍ദ്ധന എന്ന ചിത്രത്തില്‍ ഭാവനയും സുദീപും ഒന്നിച്ചിരുന്നു. ചിത്രം വന്‍വിജയം നേടിയതോടെ ഇവര്‍ മികച്ച ജോഡികളായും വിലയിരുത്തപ്പെട്ടു. ഇവര്‍ തമ്മിലുള്ള കോമ്പിനേഷന്‍ നേരത്തെ തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചതിനാല്‍ ഇത് ബച്ചന് ഗുണകരമാവുമെന്നും ശശാങ്ക് വ്യക്തമാക്കി.

English summary
Nayanthara has opted out of the project citing the 'dates didn't work out' excuse. And now, the director has roped in Malayalam actor Bhavana to replace Nayan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam