തമിഴ്‌നാടിന്റെ ചങ്കിടിപ്പാവാന്‍ നയന്‍താരയോ വിദ്യ ബാലനോ? ജയലളിതയുടെ കഥയുമായി രണ്ട് സിനിമകള്‍ വരുന്നു!

രാഷ്ട്രീയത്തിലും സിനിമിലും ഒരുപോലെ തിളങ്ങിയ വ്യക്തിത്വമായിരുന്നു അന്തരിച്ച തമിഴ്‌നാടിന്റെ മുന്‍മുഖ്യമന്ത്രി ജയലളിത. ജയലളിതയുടെ ജീവിതകഥ സിനിമയാവുന്നു എന്ന തരത്തില്‍ നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നു. തെലുങ്ക് സംവിധായകന്‍ ദസരി നാരായണ റാവോ ചിത്രം സംവിധാനം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം അദ്ദേഹം മരണപ്പെട്ടിരുന്നു.

ജയലളിതയുടെ കഥ സിനിമയാവുമ്പോള്‍ ആര് നായികയാവും എന്ന കാര്യത്തെ കുറിച്ചാണ് ഇനി അറിയാനുള്ളത്. തെന്നിന്ത്യയിലെ നിരവധി നടിമാരുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും നയന്‍താര, വിദ്യ ബാലന്‍ എന്നിവരുടെ പേരാണ് ഇപ്പോള്‍ ശക്തമായി കേള്‍ക്കുന്നത്. മുന്‍പൊരു അഭിമുഖത്തില്‍ ജയലളിതയായി അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് നയന്‍താര വ്യക്തമാക്കിയിരുന്നു.

nayanthara-or-vidhya-balan

ഇപ്പോള്‍ ഒരേ കഥ വെച്ച് രണ്ട് സിനിമകള്‍ വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എംഎല്‍ വിജയ് സംവിധാനം ചെയ്യുന്ന സിനിമ ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ നിര്‍മാണ കമ്പനികളിലൊന്നായ വിബ്രി മീഡിയയാണ് സിനിമ നിര്‍മ്മിക്കുന്നത്. വിബ്രി മീഡിയയുടെ ഡയറക്ടര്‍ വാര്‍ത്ത് സ്ഥിതികരിച്ചിരുന്നു.

വിബ്രി മീഡിയ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ മിഷ്‌കിന്റെ അസോസിയേറ്റ് ഡയറക്ടറായ പ്രിയദര്‍ശിനിയും ജയലളിതയുടെ കഥയുമായി സിനിമ നിര്‍മ്മിക്കുന്നുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഔദ്യോഗികമായി പ്രിയദര്‍ശിനി സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X