നയന്‍താര വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം മലയാളത്തില്‍

By Aswathi

നയന്‍താര തമിഴില്‍ കത്തിപ്പടരുകയാണ്. സൂര്യ- വെങ്കിട് പ്രഭു കൂട്ടുകെട്ടിലെ മാസ്, അറ്റ്‌ലി - വിജയ് കൂട്ടുകെട്ടിലെ ഒരു ചിത്രം, തനി ഒരുവന്‍, നന്‍മ്പേണ്ട അങ്ങനെ നീളുന്നു പുതിയ സിനിമകള്‍. അതിനിടയില്‍ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നയന്‍ വീണ്ടും മോളിവുഡിലേക്ക് വരുന്നു.

സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ഭാസ്‌കര്‍ ദ റാസ്‌ക്കല്‍' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് നയന്‍താരയുടെ വരവ്. 2010 ല്‍ പുറത്തിറങ്ങിയ 'ദ ഇലക്ട്ര' എന്ന ചിത്രത്തിലാണ് നയന്‍ ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

mammootty-nayanthara

സിദ്ദിഖ് നേരത്തെ സംവിധാനം ചെയ്ത 'ബോഡി ഗാര്‍ഡ്' എന്ന ചിത്രത്തിലും നയന്‍താരയായിരുന്നു നായിക. ഇപ്പോള്‍ മമ്മൂട്ടിയുടെ നായികയായി, ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തില്‍ നയന്‍താരയെ അല്ലാതെ മറ്റൊരു നടിയെ സങ്കല്‍പിക്കാന്‍ കഴിയുന്നില്ലെന്നാണ് സിദ്ദിഖ് പറയുന്നത്.

ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്നത്. നേരത്തെ തസ്‌കരവീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചിട്ടുണ്ട്. 'ക്രോണിക് ബാച്ചിലര്‍' എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഭാസ്‌കര്‍ ദ റാസ്‌ക്കല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X