For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വെല്ലുവിളികള്‍ സ്വീകരിക്കാന്‍ തയ്യാറായി നയന്‍താര

  By Aswathi
  |

  നയന്‍താര മാറ്റങ്ങളുടെ പാതയിലാണ്. പ്രണയ പരാജയം ചെറുതായി നയന്‍താരയെ തളര്‍ത്തിയെങ്കിലും, അതില്‍ നിന്ന് നയന്‍ ഒരുപാട് പഠിച്ചു എന്നു ഈ മാറ്റം തെളിയിക്കുന്നു. പോയ രണ്ട് വര്‍ഷമായി നയന്‍ തമിഴില്‍ മികച്ച വിജയങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നേടിക്കൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള 'ഭാസ്‌കര്‍ ദ റാസ്‌ക്കല്‍' ഉള്‍പ്പടെ ഏഴോളം ചിത്രങ്ങള്‍ ഇപ്പോള്‍ നയന്‍ കരാറൊപ്പിട്ടു കഴിഞ്ഞു. മിക്കതും സൂപ്പര്‍സ്റ്റാറുകളുടെ കൂടെ.

  മാത്രവുമല്ല, കഥാപാത്രങ്ങളില്‍ കൂടുതല്‍ പരീക്ഷണം നടത്താനും നയന്‍സിന് മടയില്ല. അനാമികയ്ക്ക് (കഹാനി റീമേക്ക്) ശേഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും നയന്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുന്നു. ഗ്ലാമര്‍ ചിത്രങ്ങളില്‍ നിന്ന് മാറി ഇത്തരം വെല്ലുവിളിയുള്ള കഥാപാത്രങ്ങളിലേക്ക് തിരിയുകയാണോ നയന്‍ എന്ന സന്ദേഹവും ആരാധകര്‍ക്കുണ്ട്.

  'മായ' എന്ന ഹൊറര്‍ ചിത്രത്തിന് പിന്നാലെ സമാനമായ മറ്റൊരു ചിത്രം കൂടെ നയന്‍ തിരഞ്ഞെടുത്തു. വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള 'നാനും റൗഡി താന്‍' എന്ന ചിത്രം. രണ്ടിലും ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് നയന്‍ അവതരിപ്പിക്കുന്നത്. നയന്‍താരയിലൂടെ ഒരു തിരിഞ്ഞുനോട്ടം

  മലയാളത്തിലെ നാടന്‍ കുട്ടി

  വെല്ലുവിളികള്‍ സ്വീകരിക്കാന്‍ തയ്യാറായി നയന്‍താര

  സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തില്‍ ഒരു സാധുമലയാളിപ്പെണ്ണായാണ് നയന്‍താരയുടെ തുടക്കം. പിന്നീട് മോഹന്‍ലാലിന്റെ നായികയായി വിസ്മയ തുമ്പത്ത് എന്ന ചിത്രത്തിലും സഹോദരിയായി നാട്ടുരാജാവ് എന്ന ചിത്രത്തിലും വേഷമിട്ടു.

  അയ്യയിലൂടെ തമിഴിലേക്ക്

  വെല്ലുവിളികള്‍ സ്വീകരിക്കാന്‍ തയ്യാറായി നയന്‍താര

  അയ്യ എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് പോയ നയന്‍താരയെ പിന്നെ മലയാളികള്‍ കണ്ടപ്പോള്‍ അയ്യോ എന്നായിപ്പോയി. ആദ്യ ചിത്രത്തിലൂടെ തന്നെ ഏത് റോളും താന്‍ ചെയ്യുമെന്ന് തമിഴരോട് പറയാതെ പറയുകയായിരുന്നു നയന്‍

  രജനികാന്തിന്റെ നായിക

  വെല്ലുവിളികള്‍ സ്വീകരിക്കാന്‍ തയ്യാറായി നയന്‍താര

  തമിഴകത്ത് ഒരു പ്രത്യേകതയുണ്ട്, രജനീകാന്തിന് നായികയാകുന്നവരെയും തമിഴര്‍ അദ്ദേഹത്തിനെ ആരാധിക്കുന്നതുപോലെ അരാധിക്കും. മണിചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയില്‍ രജനീകാന്തിന് നായികയായതോടെ നയന്‍താരയ്ക്കും അത് ലഭിച്ചു.

  പിന്നെ തമിഴില്‍ സ്ഥിരമാക്കി

  വെല്ലുവിളികള്‍ സ്വീകരിക്കാന്‍ തയ്യാറായി നയന്‍താര

  ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ ഒട്ടും മടിയില്ലാത്ത നയന്‍താരയ്ക്ക് തമിഴില്‍ നിന്നും ധാരാളം അവസരങ്ങള്‍ വന്നു. ഗജനിയിലും ശിവകാശിയിലുമൊക്കെ ചെറിയ റോള്‍ മാത്രമായിരുന്നെങ്കിലും ശരീരപ്രദര്‍ശനം കൊണ്ട് നയന്‍ അവിടെയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടയ്ക്ക് മലയാളത്തില്‍ വന്ന് മമ്മൂട്ടിയ്‌ക്കൊപ്പം തസ്‌കരവീരനും, രാപ്പകലും അഭിനയിച്ചു പോയി.

  തെലുങ്കിലേക്കെത്തിയപ്പോള്‍

  വെല്ലുവിളികള്‍ സ്വീകരിക്കാന്‍ തയ്യാറായി നയന്‍താര

  തമിഴില്‍ നിന്ന് തെലുങ്കിലേക്ക് പോയപ്പോള്‍ നയന്‍താരയുടെ നിയന്ത്രണങ്ങളെല്ലാം വിട്ടിരുന്നു. ലക്ഷ്മി, ബോസ് ഐ ലവ് യു എന്ന ചിത്രങ്ങളിലൊക്കെ നയന്‍താര ശ്രദ്ധിക്കപ്പെട്ടു. തമിഴും തെലുങ്കും പിന്നെ നയന്‍താരയെ വിട്ടില്ല. വല്ലവനില്‍ തുടങ്ങി ബില്ലവരെ ബിക്കിനി വേഷത്തിലും നയന്‍ ആരാധകരെ ഞെട്ടിച്ചു.

  പക്വതയുള്ള കഥാപാത്രങ്ങള്‍

  വെല്ലുവിളികള്‍ സ്വീകരിക്കാന്‍ തയ്യാറായി നയന്‍താര

  അപ്പോഴും വെറും ഗ്ലാമര്‍ താരമായി മാത്രം നയന്‍ താര ഒതുങ്ങിപ്പോയിരുന്നില്ല. പാട്ടു രംഗങ്ങളിലാണ് അമിതമായ മേനിപ്രദര്‍ശനം. അല്ലാതെ, പക്വതയുള്ള കഥാപാത്രങ്ങളെ തിരിഞ്ഞെടുത്ത് അഭിനയിക്കും. ബോഡി ഗാര്‍ഡ്, ഇലക്ട്ര തുടങ്ങിയ ചിത്രങ്ങളിലുള്‍പ്പടെ മലയാളികളും അത് കണ്ടതാണ്.

  പ്രണയവും ഗോസിപ്പും

  വെല്ലുവിളികള്‍ സ്വീകരിക്കാന്‍ തയ്യാറായി നയന്‍താര

  ചിമ്പുവുമൊപ്പമുള്ള പ്രണയ ഗോസിപ്പാണ് നയന്‍താരയെ സംബന്ധിച്ച് ആദ്യം വന്നത്. എന്നാല്‍ ഒരു ചുംബനം പരസ്യമായതോടെ അത് ബ്രേക്കപ്പായി. പിന്നീട് പ്രഭുദേവയുമായി അടുത്തു. തമിഴകം ഏറെ ചര്‍ച്ച ചെയ്ത പ്രണയമായിരുന്നു അത്. വിവാഹം വരെ എത്തിയ പ്രണയത്തിന് എന്ത് സംഭവിച്ചു എന്ന് നയന്‍താരയ്ക്കും പ്രഭവിനും മാത്രമേ അറിയൂ

  രണ്ടാം വരവ്

  വെല്ലുവിളികള്‍ സ്വീകരിക്കാന്‍ തയ്യാറായി നയന്‍താര

  പ്രഭുദേവയുമായുള്ള പ്രണയത്തിന് ശേഷം നയന്‍ സിനിമയില്‍ നിന്ന് അല്പം ബ്രേക്ക് എടുത്തിരുന്നു. വിവാഹം ശേഷം സിനിമ വേണ്ടെന്ന് പറഞ്ഞാണ് നയന്‍ സിനിമ വിട്ടത്. എന്നാല്‍ ആ പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം വെള്ളിത്തിരയിലെത്തിയ നയന്‍താരയില്‍ ഒത്തിരി മാറ്റങ്ങള്‍ പ്രകടമായിരുന്നു.

  ഹിറ്റുകള്‍ മാത്രമുള്ള രണ്ട് വര്‍ഷം

  വെല്ലുവിളികള്‍ സ്വീകരിക്കാന്‍ തയ്യാറായി നയന്‍താര

  തിരിച്ചുവന്നുള്ള അഭിനയത്തില്‍ നയന്‍താര നേടിയത് ഹിറ്റുകള്‍ മാത്രമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി അത് തുടരുന്നു. രാജാറാണി എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ചിത്രങ്ങളുടെ എണ്ണത്തിലല്ല വിജയത്തിലാണ് കാര്യം. ആ വര്‍ഷം നയന്‍ അജിത്തിനൊപ്പം ആരംഭം ചെയ്തു. ഇത് കതിരവേലിന്‍ കാതല്‍, അനാമിക, നീ എങ്കേ എന്‍ അന്‍പേ എന്നിവയാണ് പോയവര്‍ഷത്തെ ഹിറ്റ്

  പുതിയ ചിത്രങ്ങള്‍

  വെല്ലുവിളികള്‍ സ്വീകരിക്കാന്‍ തയ്യാറായി നയന്‍താര

  ഏഴോളം ചിത്രങ്ങളാണ് നയന്‍ ഇപ്പോള്‍ കരാറൊപ്പിട്ടിരിക്കുന്നത്. മായ, നന്‍പേണ്ട, ഇതു നമ്മ ആള്, മാസ്, തനി ഒരുവന്‍, നാനും റൗഡി താന്‍, ഭാസ്‌കര്‍ ദ റാസ്‌കല്‍ (മലയാളം) തുടങ്ങിയവയാണവ.

  English summary
  The glamour diva Nayanthara seems to be on an experiment mode of late. After seen as a 'pregnant' woman in Anamika (Kahaani remake), she signed women-centric horror film Maaya. The latest buzz is that she will essay the challenging role of a hearing-impaired person in Vignesh Shivan's Naanum Rowdydhaan.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X