twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നയന്‍താരയ്ക്കും പ്രകാശ് രാജിനും തെലുങ്കില്‍വിലക്ക്

    By Aswathi
    |

    സിനിമാ മേഖലയില്‍ ഇതു വിലക്കുകളുടെ കാലമാണോ? മലയാളത്തില്‍ മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിന് വിലക്ക്, സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിന് വിലക്ക്, വണ്‍ ബൈ ടു എന്ന ചിത്രത്തിന് വിലക്ക് വിലക്കുകളങ്ങനേ നീളുന്നു. ഈ വിലക്കും കഥയും മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ബാധിച്ചിരിക്കുകയാണോ?.

    ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയരായാ, മലയാളികള്‍ക്കും വേണ്ടപ്പെട്ട രണ്ട് താരങ്ങള്‍ക്ക് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് ഒരു വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. മറ്റാര്‍ക്കുമല്ല നയന്‍താരയ്ക്കും പ്രകാശ് രാജിനുമാണ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

    Nayanthara and Prakash Raj

    തെലുങ്ക് സംവിധായകരുടെ സംഘടനയാണ് ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നയന്‍താര അഭിനയിച്ച അനാമിക എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയ്ക്ക് താരം എത്താത്തതുകൊണ്ടാണ് വിലക്കേര്‍പ്പെടുത്തിയത്. ബോളിവുഡില്‍ വിദ്യാഭാസന്‍ തകര്‍ത്താടിയ കഹാനി എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് അനാമിക.

    സംവിധായകനായ ശ്രിനു വൈറ്റ്‌ലയെ അസഭ്യം പറഞ്ഞതാണ് പ്രകാശ് രാജിനെ വിലക്കാനുള്ള കാരണം. മഹേഷ് ബാബു നായകനാകുന്ന ആഗഡു എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണത്രെ പ്രകാശ് രാജ് സംവിധായകന്‍ ശ്രിനു വൈറ്റ്‌ലയെ അസഭ്യം പറഞ്ഞത്.

    തമിഴിനു പുറമെ നയന്‍താരയ്ക്ക് തിരക്കുള്ള മറ്റൊരു മേഖലയാണ് തെലുങ്ക്. മലയാളത്തില്‍ ശ്രദ്ധ കൊടുക്കാത്ത നടയന്‍സിന് ഭാഗ്യങ്ങളധികവും കൊണ്ടുവന്നതും തമിഴ് -തെലുങ്ക് ഇന്റസ്ട്രിയാണ്. പ്രകാശ് രാജിനും വേണ്ടപ്പെട്ട മേഖലയാണ് തെലുങ്ക്.

    English summary
    The Directors' Union in Tollywood has banned Nayanthara and Prakash Raj from facing the camera for Telugu films for one year
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X