നയന്‍ വീണ്ടും രജനി ചിത്രത്തില്‍

By Staff

രജനിയുടെ നായികാ പദവി. വെള്ളിത്തിരയിലെ എല്ലാ സുന്ദരിമാരുടെയും സ്വപ്‌നം. പക്ഷേ പലര്‍ക്കും അതിന്‌ കഴിയാറില്ല. കാരണം ഒരു രജനി ചിത്രം പുറത്തിറങ്ങുന്നത്‌ വല്ലപ്പോഴും മാത്രം. അതില്‍ നായികയാകുന്നത്‌ തന്നെ വലിയ കാര്യം.

അങ്ങനെ ഒരിക്കല്‍ രജനിയുടെ നായിക പദവി അലങ്കരിച്ചു കഴിഞ്ഞാല്‍ ആ താരത്തിന്‌ വീണ്ടും രജനിയോടൊപ്പമുള്ള അഭിനയം സ്വപ്‌നം മാത്രമാണ്‌. എന്നാല്‍ആ ഭാഗ്യവും നയന്‍സിനെ തേടിയെത്തുകയാണ്‌

രജനിയുടെ ഏറ്റവും പുതിയ ചിത്രമായ കുചേലനില്‍ നായികയായി നയന്‍സിനെ തീരുമാനിച്ചു കഴിഞ്ഞു. മലയാളത്തില്‍ തകര്‍ത്തോടുന്ന കഥ പറയുമ്പോളില്‍ മമ്മൂട്ടിയ്‌ക്ക്‌ നായികയില്ലായിരുന്നു. എന്നു വെച്ച്‌ തമിഴന്‌ അങ്ങനെ പറ്റില്ലല്ലോ. പി. വാസു ഈ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ രജനിയ്‌ക്ക്‌ നായിക വേണമെന്ന്‌ ഉറപ്പിച്ചിരുന്നു.

ആദ്യം സിമ്രാനെ നായികയാക്കാമെന്ന്‌ തീരുമാനിച്ചിരുന്നെങ്കിലും കല്യാണമൊക്കെ കഴിഞ്ഞ്‌ തിരിച്ചെത്തിയ സിമ്രാനെ തമിഴ്‌ മക്കള്‍ക്ക്‌ പിടിക്കുമോയെന്ന്‌ നിര്‍മാതാവിനും രജനിയ്‌ക്കും ഒരു ഭയം. പിന്നെ രണ്ടാമതൊന്ന്‌ ആലോചിയ്‌ക്കേണ്ടി വന്നില്ല, നയന്‍സ്‌ തന്നെ നായിക.

നയന്‍ താരയെ സംബന്ധിച്ചിടത്തോളം ഇത്‌ അപൂര്‍വ്വമായ സൗഭാഗ്യമാണ്‌. തുടര്‍ച്ചായായി മൂന്നാമത്തെ തവണയാണ്‌ നയന്‍ രജനിയോടൊപ്പം അഭിനയിക്കുന്നത്‌.

ചന്ദ്രമുഖിയിലെ നായികാ പദവിയ്‌ക്കു ശേഷം ശിവജിയില്‍ രജനിയ്‌ക്കൊപ്പം ഒരു ഗാന രംഗത്തില്‍ അഭിനയിച്ചു. ഇപ്പോള്‍ വീണ്ടും രജനിയുടെ നായിക പദവി. ബില്ലയ്‌ക്കു

ശേഷം കുചേലനിലൂടെ തമിഴകത്ത്‌ വീണ്ടുമൊരു തേരോട്ടത്തിന്‌ തയ്യാറെടുക്കുകയാണ്‌ നയന്‍.









കണ്ടില്ലേ, നയന്‍സിന്റെ സൂപ്പര്‍ ഗ്ലാമര്‍...?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X