നയന്‍താരയുടെ പ്രതിഫലം മൂന്നുകോടി
ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നായിക ആരെന്നു ചോദിച്ചാല്‍ കുറച്ചു ദിവസം മുന്‍പു വരെ പലരുടെയും പേരുണ്ടായിരുന്നു. എന്നാല്‍ മൂന്നുകോടി രൂപ പ്രതിഫലം പറ്റി നയന്‍താര മുന്‍നിരയിലെത്തി. തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് മൂന്നുകോടി രൂപ നയന്‍താര പ്രതിഫലം പറ്റിയിരിക്കുന്നത്.
ഗ്ലാമര്‍ വേഷത്തിലല്ലാതെയും തനിക്ക് അഭിനയിക്കാന്‍ കഴിയുമെന്ന് രാജാറാണിയിലൂടെ നയന്‍സ് തെളിയിച്ചിരുന്നു. രാജാറാണിയുടെ വിജയം തന്നെയാണ് നയന്‍സിന്റെ താരമൂല്യം വര്‍ധിപ്പിച്ചത്. തമിഴില്‍ ആറും തെലുങ്കില്‍ അഞ്ചും ചിത്രങ്ങള്‍ക്ക് നയന്‍താര ഡേറ്റു നല്‍കി കഴിഞ്ഞു.

തൃഷയും മീരാ ജാസ്മിനുമായിരുന്നു നയന്‍താരയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്ന താരങ്ങള്‍. രണ്ടുപേരും തമിഴില്‍ നിന്ന് പൂര്‍ണമായും ഔട്ടായ സ്ഥിതിയാണ്. നയന്‍താരയ്ക്കും അവസരങ്ങള്‍ കുറഞ്ഞിരുന്നുവെങ്കിലും രാജാറാണി വീണ്ടും ബ്രേക്ക് ആകുകയായിരുന്നു. തുടര്‍ന്ന് വന്ന അജിത്തിന്റെ ആരംഭവും ഗുണം ചെയ്തു.
ഇപ്പോള്‍ ചിമ്പുവിന്റെ നായികയായി വീണ്ടും അഭിനയിക്കാന്‍ തയാറായതോടെ നയന്‍താര വാര്‍ത്തകളില്‍ വീണ്ടും സ്ഥാനം പിടിച്ചു. ഒരുകാലത്ത് ചിമ്പുവിന്റെ കാമുകിയായിരുന്ന നയന്‍താര പ്രണയപരാജയത്തെ തുടര്‍ന്ന് ചിമ്പുവൊത്ത് അഭിനയിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ചോദിച്ച പ്രതിഫലം നല്‍കാന്‍ നിര്‍മാതാവ് തയാറായപ്പോള്‍ പാണ്ഡ്യരാജിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയായിരുന്നു.
മലയാളത്തില്‍ പുതിയ നായികമാര്‍ പലരും വന്നെങ്കിലും അവര്‍ക്കൊന്നും നയന്‍താരയുടെ സ്ഥാനത്തെ വെല്ലുവിളിക്കാന്‍ സാധിച്ചിട്ടില്ല. വിശാലിനും ആര്യയ്ക്കും ജയം രവിക്കുമൊപ്പം നയന്‍താര നായികയായി അഭിനയിക്കും. ഏതായാലും പ്രഭുദേവയുമൊത്തുള്ള വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞതോടെ നയന്‍താരയുടെ നല്ലകാലം വന്നു.


Click it and Unblock the Notifications