നയന്‍താരയും വിഘ്നേഷ് ശിവനും രഹസ്യ വിവാഹം നടത്തിയോ? അന്ന് താരം പറഞ്ഞത് ഇങ്ങനെയാണ്!
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് നയന്‍താര. ലേഡി സൂപ്പര്‍ സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. മലയാളത്തിലൂടെയാണ് തുടങ്ങിയതെങ്കിലും തമിഴിലും തെലുങ്കിലുമൊക്കെ പ്രവേശിക്കുകയായിരുന്നു താരം പിന്നീട്. സിനിമയിലെത്തി അധികനാള്‍ കഴിയുന്നതിനിടയില്‍ത്തന്നെ ഗോസിപ്പ് കോളങ്ങളിലും താരത്തിന്റെ പേര് നിറഞ്ഞുനിന്നിരുന്നു. ഇവരിലാരെയായിരിക്കും നയന്‍സ് വിവാഹം ചെയ്യുന്നതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. നാളുകള്‍ക്ക് ശേഷമായാണ് വിഘ്‌നേഷ് ശിവനും നയന്‍സും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തുവന്നത്.
നാനും റൗഡി താന്‍ എന്ന ചിത്രത്തിനിടയില്‍ വെച്ചായിരുന്നു ഇരുവരും സുഹൃത്തുക്കളായി മാറിയത്. വിഘ്‌നേഷിന്റെ ജീവിതവും കരിയറുമെല്ലാം മാറി മറിഞ്ഞ ചിത്രം കൂടിയായിരുന്നു ഇത്. ഈ സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായി മാറിയത്. നയന്‍താരയും വിഘ്നേഷ് ശിവനും രഹസ്യമായി വിവാഹിതരായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതിന് പിന്നാലെയായാണ് താരത്തിന്റെ പഴയ അഭിമുഖം വൈറലായി മാറിയത്. അന്ന് നയന്‍താര വിവാഹത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.

വീട്ടുകാരുടെ ഇഷ്ടം
ഒളിച്ചോടിപ്പോയി കല്യാണം കഴിക്കില്ലെന്നായിരുന്നു അന്നത്തെ അഭിമുഖത്തില്‍ നയന്‍താര പറഞ്ഞത്. എന്നെ വീട്ടുകാർ അങ്ങനെയല്ല വളർത്തിയത്. വീട്ടുകാരോടും സുഹൃത്തുക്കളോടുമെല്ലാം വിവാഹത്തെക്കുറിച്ച് പറയും. ഞാൻ അഭിമുഖം കൊടുക്കാതിരിക്കുമ്പോൾ മാധ്യമങ്ങൾ എന്നെ കുറിച്ച് അവർക്ക് തോന്നുന്നത് എഴുതും. അത് കണ്ട് ഞാൻ പ്രകോപിതയാകുമെന്നും പ്രതികരിക്കുമെന്നും കരുതിയിട്ടാകണം. പക്ഷെ എനിക്ക് സംസാരിക്കണം എന്ന് തോന്നുമ്പോഴല്ലാതെ ഞാൻ മിണ്ടില്ലഎന്റെ വീട്ടുകാർക്കു കൂടി ഇഷ്ടപ്പെടുന്ന ഒരാളെയേ ഞാൻ വിവാഹം കഴിക്കൂ.

ഒളിച്ചോടി പോവില്ല
എനിക്കൊരാളോട് സ്നേഹം തോന്നിയാൽ ഞാനെന്റെ അച്ഛനോടും അമ്മയോടും പറയും. അവർ സമ്മതിച്ചില്ലെങ്കിൽ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കില്ല. എന്റെ വീട്ടുകാർ എന്നെ അങ്ങനെയല്ല വളർത്തിയിരിക്കുന്നത്. ആരെയും അറിയിയ്ക്കാതെ താൻ കല്യാണം കഴിക്കില്ലെന്നും തന്റെ വിവാഹത്തെ കുറിച്ച് വരുന്ന വാർത്തകളിൽ യാതൊരു കഴമ്പുമില്ലെന്നും നയൻതാര വ്യക്തമാക്കിയിട്ടുണ്ട്.

അഭിമുഖം കൊടുക്കാത്തതിന് പിന്നില്‍
വിവാഹം കഴിക്കുന്നത് നിങ്ങളെ ഭാര്യാ-ഭർത്താക്കന്മാരായി സമൂഹം കൂടി അംഗീകരിക്കാനാണ്. അപ്പോൾ പിന്നെ ആരേയും അറിയിക്കാതെ പോയി കല്യാണം കഴിക്കുന്നത് എന്തിനാണ്. അത് ഞാൻ ചെയ്യില്ല. മാധ്യമങ്ങൾ അനാവശ്യമായ വാർത്ത കൊടുക്കുമ്പോളാണ് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നതെന്നും, ഇതുകൊണ്ടാണ് താൻ അഭിമുഖങ്ങൾ കൊടുക്കാത്തതെന്നും നയൻതാര പറയുന്നു.

വിവാഹിതയല്ല
ടാക്സിയിലൊക്കെ കയറുമ്പോൾ ഭർത്താവിനെ കുറിച്ച് പലരും ചോദിക്കും. വിവാഹിതയല്ലെന്നും പറയുമ്പോൾ, വാർത്തയിൽ കണ്ടല്ലോ എന്നാണ് മറുപടി. അപ്പോൾ ശരിയായ വാർത്തകൾ കൊടുത്ത് അവരുടെ വിശ്വസ്തത നിലനിർത്താൻ ശ്രമിക്കേണ്ടത് മാധ്യമങ്ങളാണ്, ഞാനല്ലെന്നും താരം പറയുന്നു.

അടുത്തിടെയും
നയന്‍താരയും വിഘ്നേഷ് ശിവനും രഹസ്യമായി വിവാഹിതരായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെയും പ്രചരിച്ചത്. തെന്നിന്ത്യന്‍ സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന താരവിവാഹങ്ങളിലൊന്ന് കൂടിയാണ് താരത്തിന്‍റേത്. വിവാഹവുമായി ബന്ധപ്പെട്ട് അപൂര്‍വ്വമായി മാത്രമേ നയന്‍സ് പ്രതികരിക്കാറുള്ളൂ.


Click it and Unblock the Notifications