ഭാസ്‌കര്‍ ദ റാസ്‌ക്കലില്‍ അഭിനയിക്കുമ്പോള്‍ നയന്‍താര പറഞ്ഞ കണ്ടീഷന്‍?

By Aswathi

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നയന്‍താര മലയാള സിനിമയില്‍ തിരിച്ചുവരുന്നത്. തമിഴിലും തെലുങ്കിലും ഒന്നിനു പിറകെ ഒന്നായി നല്ല സിനിമകള്‍ മാത്രം വരികയും, തിരിച്ചുവരവില്‍ നയന്‍ തെന്നിന്ത്യ കീഴടക്കി കൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് താരത്തിന് സിദ്ദിഖിന്റെ വിളി വരുന്നത്.

നയന്‍താരയ്ക്ക് മലയാള സിനിമയില്‍ അഭിനയിക്കാന്‍ അത്ര വലിയ താത്പര്യമൊന്നുമില്ലെന്നാണ് കോളിവുഡ് പാപ്പരസികള്‍ പറയുന്നത്. കാരണം മറ്റൊന്നുമല്ല, മറ്റ് ഇന്റസ്ട്രികളെ അപേക്ഷച്ച് മലയാളത്തില്‍ പ്രതിഫലം വളരെ കുറവാണ്.

nayanthara

ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ രണ്ട് കോടി മുതല്‍ മൂന്ന് കോടിവരെയാണ് നയന്‍താരയുടെ പ്രതിഫലം. നാനും റൗഡി താന്‍ എന്ന തമിഴ് ചിത്രത്തിന് വേണ്ടി കൈപറ്റുന്നത് മൂന്ന് കോടി രൂപയാണത്രെ. അതേ സമയം മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ലഭിയ്ക്കുന്നത് നാല്‍പത് ലക്ഷം രൂപ മാത്രമാണ്.

എന്നിരിക്കിലും സിദ്ദിഖിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര സമ്മതിച്ചു. പക്ഷെ അഭിനയിക്കാം എന്ന് കരാറിലൊപ്പിടും മുമ്പ് നടി ഒരേ ഒരു കണ്ടീഷന്‍ വച്ചിരുന്നുവത്രെ. മറ്റൊന്നുമല്ല, ചിത്രം മറ്റേത് ഭാഷയിലേക്ക് റീമേക്ക് ചെയ്താലും അതിലെ ഹീറോയിന്‍ താന്‍ മാത്രമായിരിക്കണമെന്ന്. അത് സിദ്ദിഖ് അംഗീകരിച്ചതോടെയാണ് അഭിനയിക്കാം എന്ന് നയന്‍താര സമ്മതിച്ചതെന്നാണ് കേള്‍ക്കുന്നത്.

സിദ്ദിഖ് ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങി കഴിഞ്ഞാല്‍ തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുന്നത് പതിവാണ്. നയന്‍താര നായികയായെത്തിയ സിദ്ദിഖിന്റെ ബോഡി ഗാഡ് തന്നെ തമിഴിലേക്കും ബോളിവുഡിലേക്കും റീമേക്ക് ചെയ്തപ്പോള്‍ നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതൊക്കെ മുന്‍കൂട്ടി കണ്ടാണ് നയന്‍ ഇങ്ങനെയൊരു നിബദ്ധന വച്ചതെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X