അപമാനിക്കപ്പെടലിലും പഠിക്കാനേറെയുണ്ട്, എല്ലാവരോടും നന്ദി; മകനൊപ്പം വിഘ്നേശ് ശിവൻ

ഉയിർ, ഉലകം എന്നിങ്ങനെയാണ് വിഘ്നേശ്-നയൻതാര ദമ്പതികളുടെ മക്കളുടെ പേര്. കുട്ടികളുടെ മുഖം ഇതുവരെയും താരങ്ങൾ ആരാധകരെ കാണിച്ചിട്ടില്ല.

തമിഴ് സിനിമാ ലോകത്തെ പ്രിയപ്പെട്ട താര ദമ്പതികളാണ് വിഘ്നേശ് ശിവനും നയൻതാരയും. ആരാധകരുടെ സ്വപ്ന നായികയായ നയൻതാരയെ തന്റെ രണ്ടാമത്തെ സിനിമയിലൂടെ തന്നെ വിഘ്നേശ് സ്വന്തമാക്കി. നാനും റൗഡി താൻ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. നയൻതാരയ്ക്കും കരിയറിലും ജീവിതത്തിലും വഴിത്തിരവായ സിനിമയായി ഇത് മാറി.

സൂപ്പർ ഹിറ്റായിരുന്നു നാനും റൗഡി താൻ എന്ന സിനിമ. നിരവധി പുരസ്കാരങ്ങളും നയൻതാരയ്ക്ക് ഇതിലൂടെ ലഭിച്ചു. കരിയറിലെ ഒരു താഴ്ചയ്ക്ക് ശേഷം രണ്ടാമതും തിരിച്ചു വന്ന ഘട്ടത്തിലാണ് നയൻസിനെ തേടി വിഘ്നേശിന്റെ സിനിമയെത്തുന്നത്.

പ്രഭുദേവയുമായുള്ള പ്രണയ ബന്ധം തകർന്ന് കരിയറിന് മാത്രം ശ്രദ്ധ കൊടുത്തിരിക്കെയാണ് വിഘ്നേശിന്റെ കടന്ന് വരവ്. ഇരുവരും പെട്ടെന്ന് തന്നെ അടുത്തു. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹം ചെയ്തത്. ചെന്നെെയിൽ ആഘോഷ പൂർവമായിരുന്നു വിവാഹം. അതേസമയം അടുത്തിടെ തമിഴ്നാട് സർക്കാരിന് സമർപ്പിച്ച രേഖകൾ പ്രകാരം ഇരുവരും 2017 ൽ തന്നെ വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ടത്രെ.

Nayanthara

വാടക ​ഗർഭധാരണത്തിന്റെ സാധുത തമിഴ്നാട് ആരോ​ഗ്യമന്ത്രാലയം പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങൾ താര ദമ്പതികൾക്ക് കൈമാറേണ്ടി വന്നത്. തെന്നിന്ത്യൻ സിനിമാ ലോകത്ത് അധികമാരും വാടക ​ഗർഭധാരണമെന്ന മാർ​ഗം സ്വീകരിച്ചിരുന്നില്ല. അതിനാൽ തന്നെ ഇത് വലിയ തോതിൽ ചർച്ചാ വിഷയമായി. ഈ വിവാദങ്ങളോട് ഇതുവരെയും വിഘ്നേശോ നയൻതാരയോ പ്രതികരിച്ചിട്ടില്ല.

കരിയറിൽ ചില വെല്ലുവിളികൾ നേരിട്ട് കൊണ്ടിരിക്കുകയാണ് നയൻതാരയും വിഘ്നേശും. അടുത്തിടെയാണ് നടൻ അജിത്തിന്റെ സിനിമയിലെ സംവിധാന സ്ഥാനത്ത് നിന്നും വിഘ്നേശ് ശിവനെ മാറ്റിയത്. ഷൂട്ടിം​ഗ് അടുത്തിരിക്കെയായിരുന്നു നിർമാണ കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ തീരുമാനം.

വിഘ്നേശ് അജിത്തിനെ വെച്ച് ചെയ്യാനിരുന്ന കഥ ഇഷ്ടപ്പെടാഞ്ഞതാണത്രെ കാരണം. ഇപ്പോഴിതാ വിഘ്നേശ് ശിവൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയും ക്യാപ്ഷനുമാണ് ശ്രദ്ധ നേടുന്നത്. തന്റെ മകനൊപ്പമുള്ള ഫോട്ടോയാണ് വിഘ്നേശ് പങ്കുവെച്ചിരിക്കുന്നത്.

Nayanthara, Vignesh

'കുഞ്ഞുങ്ങളോടാെപ്പം കുറച്ച് സമയം ചെലവിടാൻ കഴിഞ്ഞതിൽ ഞാനീ പ്രപഞ്ചത്തോട് നന്ദി പറയുന്നു, നമ്മൾ കടന്ന് പോവുന്ന വേദനകളിലും നല്ല വശവുമുണ്ട്. അപമാനത്തിന്റെ പരാജയത്തിന്റെയും അനുഭവങ്ങൾ വിജയത്തേക്കാളും അഭിനന്ദനത്തേക്കാളും നമ്മളെ പഠിപ്പിക്കും,' വിഘ്നേശ് ശിവൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. അജിത്ത് ചിത്രത്തിൽ നിന്നും ഒഴിവാക്കിയത് വിഘ്നേശ് ശിവനെ സാരമായി ബാധിച്ചിട്ടുണ്ട്. വിഘ്നേശിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന പ്രൊജക്ടായിരുന്നു ഇത്. കരിയറിൽ വലിയാെരു തിരിച്ചടിയാണ് വിഘ്നേശിനുണ്ടായിരിക്കുന്നത്.

മറുവശത്ത് നയൻതാരയക്കും വെല്ലുവിളികളുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ നടിയുടെ ഒറു സിനിമയിലും വൻ വിജയടമായിട്ടില്ല. മലയാളത്തിൽ പുറത്തിറങ്ങിയ ​ഗോൾഡ്, തമിഴ് ചിത്രം കണക്ട് തുടങ്ങിയവയെല്ലാം പരാജയപ്പെട്ടു. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നയൻസിന് വീഴ്ച സംഭവിക്കുന്നെന്ന് ആരാധകർ പറയുന്നു. തുടരെ ഹൊറർ സിനിമകളിലാണ് നടി കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഇതും പ്രേക്ഷകർക്ക് മടുപ്പുണ്ടാക്കുന്നു. ജവാനാണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഷാരൂഖ് ഖാനാണ് സിനിമയിലെ നായകൻ.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X