തമിഴകം കീഴടക്കി നയന്‍സ് വീണ്ടും! കൊലമാവ് കോകിലയ്ക്ക് എങ്ങും പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍!!
തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രമാണ് കൊലമാവ് കോകില. നയന്‍താര മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഇന്നലെയായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തിന് എല്ലായിടങ്ങളിലും മികച്ച പ്രതിരകരണമാണ് ലഭിക്കുന്നത്.
അറം,മായ,ഡോറ എന്നീ വിജയചിത്രങ്ങള്‍ക്കു പിന്നാലെയാണ് നയന്‍സിന്റെ കൊലമാവ് കോകിലയും എത്തിയിരിക്കുന്നത്. നയന്‍താര കേന്ദ്രകഥാപാത്രമായി എത്തിയ സിനിമകള്‍ക്കെല്ലാം നേരത്തെ വലിയ സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു. കൊലമാവ് കോകിലയ്ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച അഭിപ്രായങ്ങളോടെയാണ് ചിത്രം മുന്നേറുന്നത്.

കൊലമാവ് കോകില
ലേഡീ സൂപ്പര്‍സ്റ്റാര്‍ പദവി ലഭിച്ച ശേഷം തമിഴില്‍ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു നയന്‍താരയുടെതായി പുറത്തിറങ്ങിയിരുന്നത്. കൊലമാവ് കോകിലയും നയന്‍സിന്റെ മികച്ച സിനിമകളില്‍ ഒന്നാണെന്നാണ് പ്രേക്ഷകാഭിപ്രായങ്ങള്‍ വരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമ കൂടിയാണ്. നയന്‍താര ആദ്യമായി ആക്ഷന്‍ വേഷത്തിലെത്തിയ ചിത്രം കൂടിയാണ് കൊലമാവ് കോകില. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിനും ടീസറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്

കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍
കൊലമാവ് കോകില ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറാണെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ വിലയിരുത്തിയിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമയില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി രംഗങ്ങള്‍ ഉണ്ടെന്നും അറിയുന്നു. ചിത്രത്തിലെ നയന്‍താരയുടെയും യോഗി ബാബുവിന്റെയും പ്രകടനത്തെ എടുത്തു പറഞ്ഞുകൊണ്ടാണ് എല്ലാവരും എത്തിയിരിക്കുന്നത്. മികച്ച പ്രകടനമാണ് രണ്ടും പേരും സിനിമയില്‍ നടത്തിയിരിക്കുന്നതെന്നാണ് ചിത്രം കണ്ട ആളുകള്‍ പറയുന്നത്.

നയന്‍താരയുടെ പ്രകടനം
ഗംഭീരമായൊരു ആദ്യ പകുതിയും മോശമില്ലാത്തൊരു രണ്ടാം പകുതിയുമാണ് ചിത്രത്തിലേതും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. നായകനെ പോലെ നായികയ്ക്കും ഒറ്റയ്ക്കു നിന്നും പടം വിജയിപ്പിക്കാമെന്ന് നയന്‍താര തെളിയിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. നയന്‍താരയെ ചു്റ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുഴുവനായും നടക്കുന്നത്. കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു ടൈപ്പ് കഥാപാത്രമായാണ് നയന്‍സ് ചിത്രത്തില്‍ എത്തുന്നത്. നയന്‍സിന്റെ ആക്ഷന്‍ പരിവേഷം മികവുറ്റതായെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

മ്യൂസിക്ക്
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്ന നേരത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു. കൊലമാവ് കോകിലയിലെ കല്ല്യാണ വയസ് എന്ന ഗാനത്തിനായിരുന്നു ഇതില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചിരുന്നത്. ശിവകാര്‍ത്തികേയന്റെ വരികള്‍ക്കായിരുന്നു അനിരുദ്ധ് ഈ പാട്ട് ഒരുക്കിയിരുന്നത് പാട്ടിനു പുറമെ ഗാനരംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനരംഗത്തില്‍ യോഗി ബാബു-നയന്‍താര കോമ്പിനേഷനാണ് ശ്രദ്ധേയമായി മാറിയിരുന്നത്.

ഹിറ്റിലേക്ക്
നയന്‍താരയുടെ പുതിയ ചിത്രവും സൂപ്പര്‍ഹിറ്റിലേക്കാണ് പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. എല്ലാതരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറാണ് ചിത്രമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. നയന്‍താരയുടെ പ്രകടനത്തിനൊപ്പം മറ്റു താരങ്ങളുടെയും പ്രകടനവും എല്ലാവരും എടുത്തുപറയുന്നുണ്ട്. നെല്‍സണ്‍ ദിലീപ് കുമാര്‍ തന്റെ ആദ്യ ചിത്രം മോശമാക്കിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
റിവ്യൂ കാണൂ
റിവ്യൂ കാണൂ
കൊലമാവ് കോകില റിവ്യൂ
കൊലമാവ് കോകില റിവ്യൂ
റിവ്യൂ
റിവ്യൂ
റിവ്യൂ കാണൂ
റിവ്യൂ കാണൂ
കൊലമാവ് കോകില റിവ്യൂ
കൊലമാവ് കോകില റിവ്യൂ


Click it and Unblock the Notifications