Don't Miss!
- News ബിജെപി 8 സീറ്റ് നേടുമെന്ന് മെട്രോമാന് ഇ ശ്രീധരന്; പൊന്നാനിയിലും ജയിക്കും, മോദിയല്ല ആദ്യം പറഞ്ഞത്
- Automobiles വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Lifestyle കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
ആക്ഷന്‍ റാണിയായി നയന്‍താരയെത്തുന്നു! കൊലമാവ് കോകിലയുടെ ആദ്യ ടീസര്‍ പുറത്ത്! കാണൂ
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിമാരില്‍ ഒരാളാണ് നയന്‍താര. മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച നടി പിന്നീട് അന്യഭാഷാ ചിത്രങ്ങളിലാണ് സജീവമായി അഭിനയിച്ചിരുന്നത്. തമിഴ്.തെലുങ്ക് ഭാഷകളില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായാണ് നടി മുന്‍നിര നടിയായി ഉയര്‍ന്നിരുന്നു. കരിയറിന്റെ തുടക്കത്തില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ നടി പിന്നീട് അഭിനയപ്രാധാന്യമുളള വേഷങ്ങളിലും സിനിമകളില്‍ എത്തിയിരുന്നു.
സാവിത്രിയുടെ തെറ്റുകള്‍ ജീവിതത്തില്‍ ആവര്‍ത്തിക്കില്ല: മനസ് തുറന്ന് കീര്‍ത്തി സുരേഷ്
രജനീകാന്ത് ചിത്രം ചന്ദ്രമുഖിയുടെ വിജയാണ് നടിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്. ഒരിടവേളയ്ക്കു ശേഷം രാജാറാണി എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ നടി തുടര്‍ന്ന് ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. തമഴില് വേലൈക്കാരന് എന്ന ചിത്രമായിരുന്നു നയന്‍താരയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. നയന്‍താര മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കോലമാവ് കോകില.
സിനിമാ പ്രേമികളുടെ ഇഷ്ടനായിക
സൗന്ദര്യം കൊണ്ടും മികച്ച അഭിനയത്താലും സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയ താരമാണ് നയന്‍താര. ഒരു സമയത്ത് ഗ്ലാമര്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയ നടിക്ക് കരിയറില്‍ വഴിത്തിരിവായത് അറ്റ്ലീ സംവിധാനം ചെയ്ത രാജാറാണി എന്ന ചിത്രമായിരുന്നു. ആര്യ,ജയ് തുടങ്ങിയ താരങ്ങള്‍ നായകന്മാരായി എത്തിയ ചിത്രല്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു നയന്‍സ് അവതരിപ്പിച്ചിരുന്നത്. ഒരിടവേളയ്ക്ക് ശേഷം രാജാറാണിയുടെ വിജയമായിരുന്നു നയന്‍സിന് കൈനിറയെ ചിത്രങ്ങള്‍ ലഭിക്കാന്‍ കാരണമായിരുന്നത്. 2015ല്‍ പുറത്തിറങ്ങിയ തനി ഒരുവന് എന്ന ചിത്രം നയന്‍താരയുടെ കരിയറില്‍ ഇറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായിരുന്നു. ജയം രവി നായകനായി എത്തിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചിരുന്നത്.
ലേഡീ സൂപ്പര്‍സ്റ്റാര്‍
നായികാ പ്രാധാന്യമുളള സിനിമകളില്‍ കൂടുതല്‍ അഭിനയിച്ചു തുടങ്ങിയതോടെയാണ് തമിഴില്‍ നയന്‍സിന് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ലഭിച്ചിരുന്നത്. അശ്വിന് ശരവണന് സംവിധാനം ചെയ്ത മായ എന്ന ചിത്രമായിരുന്നു ഇത്തരത്തില്‍ നയന്‍താരയുടെതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. ഒരു ഹൊറര്‍ സിനിമയായി പുറത്തിറങ്ങിയ മായയില്‍ മുഖ്യ വേഷത്തിലായിരുന്നു നയന്‍താര അഭിനയിച്ചിരുന്നത്. ചിത്രത്തിന്റെ വിജയമാണ് തുടര്‍ന്നും നയന്‍താരയുടെതായി കൂടൂതല്‍ ചിത്രങ്ങള്‍ പുറത്തിറങ്ങാന്‍ കാരണമായത്. തുടര്‍ന്ന് ഡോറ, അറം തുടങ്ങിയ ചിത്രങ്ങളും ഇത്തരത്തില്‍ നയന്സിന്റെതായി പുറത്തിറങ്ങിയിരുന്നു. അറം എന്ന ചിത്രത്തിലൂടെ തലൈവി എന്നൊരു വിളിപ്പേരും നയന്‍താരയ്ക്ക് തമിഴില്‍ ലഭിച്ചിരുന്നു.
കൈനിറയെ ചിത്രങ്ങള്‍
നയന്‍താരയുടെതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തെലുങ്കില്‍ ചിരഞ്ജീവിയുടെ നായികയായുളള സായ്രാം നരസിംഹ റെഡ്ഡി എന്ന ചിത്രം ഇതില്‍ പ്രധാനപ്പെട്ടൊരു സിനിമയാണ്. ചരിത്ര സിനിമയായി ഒരുക്കുന്ന ഈ ചിത്രത്തില്‍ അമിതാഭ് ബച്ചന്, വിജയ് സേതുപതി, തമന്ന തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തല അജിത്ത്, ശിവകാര്ത്തികേയന് തുടങ്ങിയ താരങ്ങളുടെ പുതിയ ചിത്രത്തിലും നയന്‍സ് തന്നെയാണ് നായികയാവുന്നത്. ഇമൈക നൊടികള്‍, കൊലമാവ് കോകില തുടങ്ങിയ ചിത്രങ്ങളും നയന്സിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രങ്ങളാണ്.
കൊലമാവ് കോകില
നയന്‍താര കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് കൊലമാവ് കോകില. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് അണിയറപ്രവര്‍ത്തകര്‍ കൊലമാവ് കോകില അണിയിച്ചൊരുക്കിയിരിക്കുന്നത്. ശരണ്യ പൊന്‍വര്‍ണന്‍,യോഗി ബാബു,ജാക്വിലിന്,നവീന്‍ കുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നയന്‍താര ആദ്യമായി ആക്ഷന്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ടീസര്‍
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ കോലമാവ് കോകിലയുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ആക്ഷനും ഹൊററിനും പ്രാധാന്യം നല്‍കികൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രമൊരുക്കിയിരിക്കുന്നത്. ആക്ഷന്‍ റാണിയായുളള നയന്‍താരയുടെ അരങ്ങേറ്റം ആകാംക്ഷകളോടൊണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്.
ടീസര്‍ കാണൂ
കൊലമാവ് കോകിലയുടെ ടീസര്‍ കാണൂ
പിറന്നാള്‍ കേക്കുമായി എത്തിയ ദിലീപിനെ കണ്ട് ഞെട്ടി ആരാധിക! വീഡിയോ വൈറല്‍! കാണൂ
കാത്തിരിപ്പിനൊടുവില്‍ ലാലേട്ടന്റെ നീരാളിയെത്തുന്നു! വൈറലായി പുതിയ പോസ്റ്റര്‍! കാണൂ
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
-
എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്