ആരാധകര്‍ക്ക് നയന്‍താര നല്‍കിയ പിറന്നാള്‍ സമ്മാനം, വൈറലായി ടീസറും പോസ്റ്ററും

By Midhun Raj

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ 36ാം ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. ഇത്തവണ നടിക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. സിനിമാത്തിരക്കുകള്‍ക്കിടെയാണ് നയന്‍സിന്റെ മറ്റൊരു പിറന്നാള്‍ കൂടി വന്നെത്തിയിരിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ദീപാവലി റിലീസായി നടിയുടെ മൂക്കൂത്തി അമ്മന്‍ എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മികച്ച പ്രതികരണങ്ങളോടെയാണ് സിനിമ മുന്നേറികൊണ്ടിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോം വഴിയായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

 nayanthara

അതേസമയം നയന്‍താരയുടെ പിറന്നാളിന് രണ്ട് സര്‍പ്രൈസുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ലേഡീ സൂപ്പര്‍സ്റ്റാറിന്റെ പുതിയ ചിത്രമായ നെട്രികണിന്റെ ടീസര്‍ നടിയുടെ ജന്മദിനത്തില്‍ പുറത്തിറങ്ങിയിരുന്നു. ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമയുടെ കിടിലന്‍ ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നയന്‍താരയുടെ കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവനാണ് നിര്‍മ്മിക്കുന്നത്. റൗഡി പിക്‌ചേഴ്‌സിന്‌റെ ബാനറിലാണ് വിഘ്‌നേഷ് ചിത്രം എടുക്കുന്നത്.

കാര്‍ത്തിക്ക് ഗണേഷ് ഛായാഗ്രഹണവും ഗിരീഷ് സംഗീതവും നല്‍കുന്നു. ലോറന്‍സ് കിഷോര്‍ ആണ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്. കൊറിയന്‍ ത്രില്ലറിന്റെ ഒഫീഷ്യല്‍ റീമേക്ക് കൂടിയാണ് ചിത്രം. കാഴ്ചയ്ക്ക് തകരാറുളള പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ നയന്‍താര എത്തുന്നത്. അതേസമയം നെട്രികണിന് പുറമെ നയന്‍താരയുടെ പുതിയ മലയാള ചിത്രം നിഴലിന്റെയും പോസ്റ്റര്‍ പുറത്തുവന്നിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തിലെ നയന്‍സിന്റെ പോസ്റ്ററാണ് പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. എഡിറ്ററായ അപ്പു എസ് ഭട്ടതിരിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ലോക്ഡൗണിന് പിന്നാലെ അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

എസ് സഞ്ജീവ് തിരക്കഥ എഴുതിയ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിംസ്, ട്രെന്റ് പോള്‍ മൂവീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നിഴലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മലയാളീ താരങ്ങളെല്ലാം നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ട്വന്‍റി 20 സിനിമയിലെ ഒരു ഗാനരംഗത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ചാക്കോച്ചനും നയന്‍താരയും ആദ്യമായി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് നിഴല്‍. അഞ്ചാം പാതിരയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെതായി വരുന്ന ത്രില്ലര്‍ ചിത്രം കൂടിയാണ് നിഴല്‍. ചാക്കോച്ചന്‍ തന്നെയാണ് ചിത്രത്തിലേക്ക് നയന്‍താരയുടെ പേര് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് തിരക്കഥ കേട്ട ശേഷം നയന്‍താരയും സിനിമയുടെ ഭാഗമാകുമെന്ന് അറിയിക്കുകയായിരുന്നു.

വീഡിയോ

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X