twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനാമിക തിരിച്ചടിയായി, നയന്‍താര സ്ത്രീപക്ഷ സിനിമകള്‍ കുറയ്ക്കുന്നു

    By Aswathi
    |

    തിരിച്ചുവരവില്‍ നയന്‍താര തമിഴും തെലുങ്കും വാരിപ്പിടിക്കുകയായിരുന്നു. ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ വന്നുകൊണ്ടേയിരുന്നു. എല്ലാം വിജയ്ച്ചു. പക്ഷെ 'അനാമിക'യുടെ വരവ് തിരിച്ചടിയായി. ഹിന്ദിയില്‍ വിദ്യാബാലന്‍ അഭിനയിച്ചു തകര്‍ത്ത 'കഹാനി'യുടെ റീമേക്കായിരുന്നു അനാമിക. തെലുങ്കില്‍ അനാമിക എന്ന പേരിലും തമിഴില്‍ 'നീ എങ്കേ എന്‍ അന്‍ബേ' എന്ന പേരിലും ഒരുമിച്ചാണ് ചിത്രം റിലീസായത്.

    ബോളിവുഡില്‍ വിദ്യാബാലന് കിട്ടിയ അത്രയുമല്ലെങ്കിലും കോളിവുഡിലും മോളിവുഡിലും കുറച്ചെങ്കിലും ഇളക്കം സൃഷ്ടിയ്ക്കാന്‍ നയന്‍സിന് കഴിയുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ പ്രതീക്ഷ ആസ്ഥാനത്തായിരുന്നു. ഒരുമിച്ച് റിലീസായതുപോലെ തന്നെ ഒരുമിച്ച് പൊട്ടുകയും ചെയ്തു. ഒരു സ്ത്രീപക്ഷ സിനിമയായതുകണ്ട് പരാജയവും അങ്ങനെയായിരിക്കുമല്ലോ.

    nayantara

    കഹാനിയുടെ വിജയം വിദ്യാബാലന്‍ ഒറ്റയ്ക്ക് ആഘോഷിക്കുമ്പോള്‍, ഇവിടെ അനാമികയുടെ തോല്‍വിയും ഒറ്റയ്ക്ക് അനുഭവിക്കേണ്ടിവന്നത് നയന്‍സിനാണ്. തെലുങ്ക് മാത്രമല്ല, തമിഴിലും അവസരങ്ങള്‍ കുറഞ്ഞു. ഇതോടെ താരം ചില കടുത്ത തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുകയാണ്.

    ഇനിയധികം കടുപ്പമുള്ള ഇത്തരം വേഷങ്ങള്‍ ചെയ്യില്ലത്രെ. പഴയപോലെ കുട്ടിത്തം നിറഞ്ഞ, ചിരിക്കുന്ന സിംപ്ള്‍ വേഷങ്ങള്‍. നായകനൊപ്പം ആടിപ്പാടാനാണെങ്കിലും തനിക്കുമൊരു റോള്‍ ഉണ്ടായാല്‍ മതി. രാജാധിറാണി, ആരംഭം, ഇത് കരിരവേലിന്‍ കാതല്‍ തുടങ്ങിയ ചിത്രങ്ങളുടെ വിജയം ആഘോഷിച്ചു നില്‍ക്കുമ്പോഴാണ് അനാമികയുടെ വരവും തകര്‍ച്ചയും. ഇനി അതില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ്. ചിമ്പുവിന്റെ നായികയായ 'ഇത് നമ്മ ആള്' എന്ന ചിത്രമാണ് അടുത്ത റിലീസ്.

    English summary
    Nayanthara's Refusal To Act In Male Dominated Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X