ലേഡീ സൂപ്പര്‍സ്റ്റാര്‍ ആകുന്നതിന് മുന്‍പുളള നയന്‍താര! തരംഗമായി ചിത്രങ്ങള്‍

By Midhun Raj

തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളള താരമാണ് നയന്‍താര. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിട്ടാണ് നടി സിനിമകളില്‍ തിളങ്ങിയത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും നയന്‍സ് ചെയ്തിരുന്നു. തമിഴ്,തെലുങ്ക്, മലയാളം ഭാഷകളിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്. കേന്ദ്രകഥാപാത്രമായുളള സിനിമകളില്‍ അഭിനയിച്ചതിന് പിന്നാലെയാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍ പദവി നയന്‍താരക്ക് ലഭിച്ചത്.

nayanthara

സിനിമയില്‍ എത്തി വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് നടി. നയന്‍താരയുടെതായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് പങ്കുവെച്ച പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മാസികയ്ക്ക് വേണ്ടിയുളള ഫോട്ടോഷൂട്ടിനിടെ പകര്‍ത്തിയ ചിത്രങ്ങളാണിവ. ലേഡി സൂപ്പര്‍സ്റ്റാറിന് മേക്കപ്പ് ചെയ്യാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്ന് കുറിച്ചുകൊണ്ടാണ് ഈ ചിത്രങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മേക്കപ്പ് രംഗത്തേക്ക് കടന്ന തന്റെ തുടക്കനാളുകളിലെ അനുഭവങ്ങളും നയന്‍താരയുടെ ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം അനില കുറിച്ചിരുന്നു. ഇന്നത്തെ അപേക്ഷിച്ച് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും മുടിയഴകിനുളള ഉത്പന്നങ്ങളുമൊക്കെ അന്ന് വളരെ കുറവായിരുന്നുവെന്ന് അനില കുറിച്ചു. അക്കാലങ്ങളില്‍ മുട്ടയും പഴങ്ങളും ഇപയോഗിച്ച് താന്‍ സ്വയം ഫേസ്പാക്കുകള്‍ ഉണ്ടാക്കിയിരുന്നതായും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മാസം 210 രൂപ എടുക്കാനുണ്ടോ? എങ്കിൽ നിങ്ങൾക്കും നേടാം വർഷം 60000 രൂപ പെൻഷൻ

നയന്‍താരയുടെ പഴയ കാലചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. മനസിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് നയന്‍താര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ജയറാമായിരുന്നു ചിത്രത്തിലെ നായകന്‍. തുടര്‍ന്ന് തമിഴ്. തെലുങ്ക് ഭാഷകളിലൂടെയാണ് നടി മുന്‍നിര നായികയായി വളര്‍ന്നത്. ബിഗില്‍,ദര്‍ബാര്‍ തുടങ്ങിയ സിനിമകളാണ് നടിയുടെതായി അടുത്തിടെ വലിയ വിജയമായി മാറിയത്.

സൂപ്പര്‍ താര ചിത്രങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്ര കഥാപാത്രമായുളള സിനിമകളും നയന്‍സ് ചെയ്യുന്നുണ്ട്. തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ താരമൂല്യം കൂടിയ താരം കൂടിയാണ് നയന്‍താര. ദര്‍ബാറില്‍ നയന്‍താരയേക്കാള്‍ കൂടുതല്‍ രംഗങ്ങള്‍ രജനിയുടെ മകളായി എത്തിയ നിവേദ തോമസിനുണ്ടായിരുന്നു. കുറച്ചു സമയം മാത്രമാണ് ഉണ്ടായതെങ്കിലും പതിവ് പോലെ സ്‌ക്രീന്‍ പ്രസന്‍സുകൊണ്ട് ചിത്രത്തില്‍ നയന്‍സ് തിളങ്ങിയിരുന്നു. തമിഴില്‍ നെട്രികണ്‍, മൂക്കുത്തി അമ്മന്‍ തുടങ്ങിയവയാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. നയന്‍സിന്റെ കാമുകന്‍ വിഘ്‌നേഷ് ശിവനാണ് നെട്രികണ്‍ നിര്‍മ്മിക്കുന്നത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X