വനിതാ ദിനത്തില്‍ സ്റ്റൈലിഷ് ലുക്കില്‍ നയന്‍താര! തരംഗമായി ചിത്രങ്ങള്‍

By Midhun Raj

തെന്നിന്ത്യന്‍ സിനിമയില്‍ ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന നായികയാണ് നയന്‍താര. നടിയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. മനസിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ അരങ്ങേറിയ നടി പിന്നീടാണ് തമിഴിലും തെലുങ്കിലുമായി തിളങ്ങിയത്. ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുളള റോളുകളും ചെയ്താണ് നയന്‍സ് മുന്നേറിയത്‌.

ചെറിയ ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് നയന്‍താര നടത്തിയത്. തിരിച്ചുവരവില്‍ വ്യത്യസ്ത തരം സിനിമകള്‍ നടിയുടെതായി പുറത്തിറങ്ങിയിരുന്നു. ഒരു ചിത്രത്തിന് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് കോടികള്‍ വാങ്ങുന്ന നായിക കൂടിയാണ് നയന്‍സ് ഇപ്പോള്‍.

വനിതാ ദിനത്തില്‍ നടിയുടെതായി

വനിതാ ദിനത്തില്‍ നടിയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ബ്ലാക്കില്‍ വൈറ്റ് ഡോട്ടുകളുളള പോള്‍ക ഡ്രസ് ധരിച്ചുകൊണ്ടുളള നയന്‍സിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. ലേഡീ സൂപ്പര്‍സ്റ്റാറിന്റെ സ്റ്റൈലിഷ് ലുക്ക് നിമിഷ നേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തലൈവിയുടെ പുതിയ ലുക്ക്

തലൈവിയുടെ പുതിയ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
വിഘ്‌നേഷ് ശിവനുമായുളള പ്രണയത്തിന് പിന്നാലെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരം കൂടിയാണ് നയന്‍താര. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും നയന്‍സിനൊപ്പമുളള ചിത്രങ്ങള്‍ വിഘ്‌നേഷ് പങ്കുവെക്കാറുണ്ട്. ഓരോ സിനിമകളുടെ ഷൂട്ടിങ് കഴിഞ്ഞ് ഇരുവരും വിദേശയാത്രകള്‍ക്കായി പോവാറുണ്ട്.

വിഘ്‌നേഷ് സംവിധാനം ചെയ്ത

വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമയ്ക്ക് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്. പിന്നാലെ നയന്‍സിന്റെയും വിഘ്‌നേഷിന്റെയും വിവാഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനിടെ കാമുകിയെ നായികയാക്കിയുളള പുതിയ ചിത്രം വിഘ്‌നേഷ് പ്രഖ്യാപിച്ചിരുന്നു. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍.

സാമന്ത അക്കിനേനിയും

സാമന്ത അക്കിനേനിയും പ്രധാന വേഷത്തില്‍ എത്തുന്നു. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തിലായിരുന്നു പുതിയ സിനിമയുടെ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ നയന്‍താരയ്ക്ക് ലഭിച്ചിരുന്നു. അജിത്തിനൊപ്പമുളള വിശ്വാസം, നിവിന്‍ പോളിയ്‌ക്കൊപ്പമുളള ലവ് ആക്ഷന്‍ ഡ്രാമ, വിജയുടെ ബിഗില്‍ തുടങ്ങിയ സിനിമകളാണ് നടിയുടെതായി വലിയ വിജയമായി മാറിയത്. ഇക്കൊല്ലം രജനീകാന്തിന്റെ നായികയായി ദര്‍ബാര്‍ എന്ന ചിത്രമാണ് നയന്‍സിന്റെതായി പുറത്തിറങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X