നയന്‍താരയുടെ സാരിയ്ക്ക് ഹൈദ്രാബാദില്‍ വന്‍ ഡിമാന്റ്

By Staff

മലയാളത്തില്‍ ഉദിച്ചുയര്‍ന്ന്‌ തെന്നിന്ത്യ മുഴുവന്‍ തരംഗമായ നയനെ പോലുള്ള താരത്തെ കണ്ടെത്താന്‍ ഇത്തിരി ബുദ്ധിമുട്ടും.

നയന്‍സിനും മുമ്പും ശേഷവും ഒട്ടേറെ താരങ്ങള്‍ നയന്‍സിന്റെ പാതയിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കൊന്നും കിട്ടാത്ത ഭാഗ്യമാണ്‌ നയന്‍താരയെ തേടിയെത്തിയത്‌. അഭിനയിച്ച ഭാഷകളിലെല്ലാം നയന്‍സ്‌ മുന്നിലെത്തി. അതിന്‌ തമിഴകമെന്നോ ആന്ധ്രയെന്നോ ഒന്നും വ്യത്യാസമില്ല.

ഇപ്പോഴിതാ നയന്‍സിന്റെ താരമൂല്യം എത്രയെന്ന്‌ തെളിയിക്കുന്ന സംഭവം തെലുങ്ക്‌ ദേശത്തു നിന്നും പുറത്തു വന്നിരിയ്‌ക്കുന്നു. സൂപ്പര്‍ താരം വെങ്കിടേഷിന്റെ നായികയായി തുളസി എ‌ന്ന ചിത്രത്തിലൂടെയാണ്‌ നയന്‍ തെലുങ്കില്‍ തിളങ്ങിയത്‌.

കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ലെന്നാണ്‌ പുതിയ വാര്‍ത്ത തെളിയിക്കുന്നത്‌. നയന്‍സിന്റെ ഗ്ലാമര്‍ ആവോളമുണ്ടായിരുന്ന ചിത്രത്തില്‍ താരത്തിന്റെ വേഷ വിധാനങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോള്‍ നയന്‍സ്‌ ചിത്രത്തില്‍ ധരിച്ച വേഷ വിധാനങ്ങള്‍ മാത്രം വില്‌ക്കുന്ന കട ഹൈദ്രബാദില്‍ തുറന്നാണ്‌ തെലുങ്കര്‍ തങ്ങളുടെ നയന്‍സ്‌ പ്രേമം തെളിയിച്ചിരിക്കുന്നത്‌. പുതിയ കടയില്‍ നയന്‍സ് തുളസിയില്‍ ധരിച്ച സാരികള്‍ക്ക്‌ വന്‍ ഡിമാന്റാണത്രേയുള്ളത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍










കണ്ടില്ലേ, നയന്‍സിന്റെ സൂപ്പര്‍ ഗ്ലാമര്‍...?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X