മനുഷ്യത്വത്തിന്റെ ശരിയായ ഇടപെടല്‍! ഹൈദരാബാദ് വെടിവെയ്പിനെ പ്രശംസിച്ച് നയന്‍താര

By Midhun Raj

തെലങ്കാന വെടിവെയ്പ്പിനെ പ്രശംസിച്ച് നടി നയന്‍താരയുടെ വാര്‍ത്താക്കുറിപ്പ്, ഹൈദരാബാദിലെ യുവഡോക്ടറെ ബലാല്‍സംഘം ചെയ്തുകൊന്ന കേസിലെ പ്രതികളെ എന്‍കൗണ്ടറിലൂടെ വധിച്ച പോലീസുകാരെയാണ് നടി പ്രശംസിച്ചത്. പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് നിരവധി താരങ്ങള്‍ എത്തുന്നതിനിടെയാണ് നയന്‍താരയുടെ വാര്‍ത്താകുറിപ്പും വന്നത്.

nayanthara,

നയന്‍താരയുടെ കുറിപ്പ്‌

സിനിമകളില്‍ മാത്രം നാം കണ്ടു ശീലിച്ച രംഗം തെലങ്കാന പോലീസ് ഹീറോയെ പോലെയാണ് നടപ്പിലാക്കിയിരിക്കുന്നത്‌. മനുഷ്യത്വത്തിന്റെ ശരിയായ ഇടപെല്‍ എന്നാണ് പോലീസ് നടപടിയെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ശരിയായ നീതി നടപ്പായ ദിവസമായി വേണം ഈ രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറില്‍ അടയാളപ്പെടുത്താന്‍. മനുഷ്യത്വത്തെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരെയും തുല്യതയോടെ കാണുകയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ദയവോടെ പെരുമാറുകയും ചെയ്യുക എന്നതാണ് പ്രധാനം.

നീതി നടപ്പായത് ആഘോഷിക്കുന്നതിന് അപ്പുറം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായ ലോകത്തെ മാറ്റുമ്പോള്‍ മാത്രമാണ് ഒരോ പുരുഷനും ഹീറോയായി മാറുന്നത്. നമ്മുടെ വീട്ടിലെ കുട്ടികളെ പ്രത്യേകിച്ച് ആണ്‍കുട്ടികളെ പഠിപ്പിക്കുകയും ബോധവല്‍ക്കരിക്കുംയും ചെയ്യേണ്ട സമയം കൂടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X