»   » ബേബി ശ്യാമിലി തകര്‍ത്തഭിനയിച്ച 'മാളൂട്ടി'യുടെ കോപ്പിയടിയാണോ നയന്‍താരയുടെ പുതിയ ചിത്രം?

ബേബി ശ്യാമിലി തകര്‍ത്തഭിനയിച്ച 'മാളൂട്ടി'യുടെ കോപ്പിയടിയാണോ നയന്‍താരയുടെ പുതിയ ചിത്രം?

Posted By:
Subscribe to Filmibeat Malayalam
നയന്‍താരയുടെ അറം മാളൂട്ടിയുടെ കോപ്പിയടിയോ? | filmibeat Malayalam

തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ താരമായ നയന്‍താരയുടെ പുതിയ ചിത്രമായ അറം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സാമൂഹ്യ പ്രസക്തിയുള്ള വിഷയമായതിനാല്‍ത്തന്നെ ചിത്രത്തിന്റെ നിര്‍മ്മാണത്തിലും താരം പങ്കാളിയായിരുന്നു. ഈ ചിത്രത്തിന്റെ പ്രമോഷണല്‍ പരിപാടികളിലും താരം കൃത്യമായി പങ്കെടുത്തിരുന്നു. പൊതുവേ അത്തരം പരിപാടികള്‍ക്ക് നേരെ മുഖം തിരിക്കുന്ന താരത്തിന്റെ ഈ നിലപാട് ആരാധകരെയും അമ്പരപ്പിച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അന്താരാഷ്ട്ര വേദികളില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ആര്‍ക്കും അറിയില്ല.. സംവിധായകന്‍റെ മറുപടി

ദുല്‍ഖര്‍ സല്‍മാനെ അറിയുന്നതിനായി വിക്കിപീഡിയയെ ആശ്രയിച്ച നായിക.. നേരില്‍ അറിഞ്ഞപ്പോഴോ?

ഭരതന്‍ സംവിധാനം ചെയ്ത ചിത്രമായ മാളൂട്ടി പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന സിനിമയാണ്. ബോബി ശ്യാമിലിയെന്ന മാളൂട്ടിയെ വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. മാതാപിതാക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനായി ഒരു റിസോര്‍്ട്ടിലെത്തിയ മാളൂട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ആഴമുള്ള കുഴിയില്‍ വീഴുകയും പിന്നീടുള്ള രക്ഷാപ്രവര്‍ത്തനങ്ങളുമായിരുന്നു സിനിമയുടെ കഥ. ഉര്‍വശിയും ജയറാമുമായിരുന്നു മാളൂട്ടിയുടെ അച്ഛനും അമ്മയുമായി വേഷമിട്ടത്. ഈ ചിത്രത്തിനോട് സാമ്യമുള്ള പ്രമേയമാണ് നയന്‍താരയുടെ പുതിയ ചിത്രമായ അറത്തിനുമെന്ന് പ്രേക്ഷകര്‍ പറയുന്നു.

കോപ്പിയടിയാണെന്ന കണ്ടെത്തല്‍

സോഷ്യല്‍ മീഡിയയാണ് മാളൂട്ടിയും അറവും തമ്മിലുള്ള സാമ്യത്തെക്കുറിച്ച് കണ്ടെത്തിയത്. സാമനമായ പ്രമേയമാണ് രണ്ടു ചിത്രവും കൈകാര്യം ചെയ്തതെന്ന് പ്രേക്ഷകര്‍ പറയുന്നു. ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടി സൂപ്പര്‍ഹിറ്റായ സിനിമയായിരുന്നു. മാളൂട്ടിയെ മറക്കാന്‍ പ്രേക്ഷകര്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.

നയന്‍താരയുടെ പ്രകടനം

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. മതിവദിനി എന്ന കഥാപാത്രമായി മികച്ച പ്രകടനമാമ് താരം കാഴ്ച വെച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഗ്ലാമറാവാതെയും കഥാപാത്രത്തെ വിജയിപ്പിക്കാമെന്ന് താരം ഈ ചിത്രത്തിലൂടെ തെളിയിക്കുകയും ചെയ്തു.

കലക്ടറുടെ ഇടപെടല്‍

ബോര്‍വെല്ലിനായി കുഴിച്ച കുഴിയിലേക്ക് വീഴുന്ന പെണ്‍കൂട്ടിയെ രക്ഷപ്പെടുത്തുന്നതിനായി നേതൃത്വം നല്‍കുന്ന ജില്ലാ കലക്ടറായാണ് നയന്‍താര ഈ ചിത്രത്തിലെത്തുന്നത്. തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഈ സംബഴം നടക്കുന്നത്. കലക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ രക്ഷിക്കാന്‍ കഴിയുന്നതാണ് ചിത്രത്തിന്റെ വിഷയം.

പ്രമേയത്തിലെ സമാനത

മാളൂട്ടിയുടെ പ്രമേയവുമായി ചിത്രത്തിനുള്ള സാമ്യത്തെക്കുറിച്ചാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് ഈ ചിത്രം മാളൂട്ടിയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന തരത്തില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

സമീപനത്തിലെ വ്യത്യാസം

മാളൂട്ടിയില്‍ ഇമോഷണല്‍ ലെവിലിലുള്‌ല സമീപനമാണ് സംവിധായകന്‍ നടത്തിയതെങ്കില്‍ അറത്തില്‍ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലവുമായി ബന്ധിപ്പിച്ചാണ് സംവിധായകന്‍ കഥ പറയുന്നത്. മാളൂട്ടിയിലെ താരം മാളൂട്ടി തന്നെയാണ്. മാളൂട്ടിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. എന്നാല്‍ അറത്തില്‍ മതിവദിനി എന്ന കലക്ടറെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്.

സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമ

തെന്നിന്ത്യന്‍ താരനിരയില്‍ ഏറെ ആരാധകരുള്ള താരമാണ് നയന്‍താര. നായകന്‍മാര്‍ക്കൊപ്പം പോരാടി ബോക്‌സോഫീസില്‍ സ്വന്തം സിനിമ വിജയിപ്പിച്ച ചരിത്രം താരത്തിനുണ്ട്. ഗ്ലാമറസ് പ്രകടനങ്ങളിലൂടെയും മറ്റുമായിരുന്നു ഇത്. എന്നാല്‍ ഇതാദ്യമായാണ് താരം സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു സിനിമയുടെ ഭാഗമായി എത്തിയത്.

രാഷ്ട്രീയപ്രവേശനത്തിന്റെ ഭാഗമാണെന്ന വ്യാഖ്യാനം

നയന്‍താരയുടെ രാഷ്ട്രീയപ്രവേശനത്തിന്റെ ഭാഗമായാണ് ഈ ചിത്രമെന്ന തരത്തില്‍ വരെ വ്യാഖ്യാനങ്ങളുണ്ട്. ചിത്രത്തിന്റെ പ്രമോഷണല്‍ പരിപാടികളില്‍ താരം ആരാധകരോട് നേരിട്ട് സംവദിക്കുന്നതിലും അവര്‍ അതീവ സന്തുഷ്ടരാണ്. ചെന്നൈയിലെ തിയേറ്ററുകളില്‍ സിനിമ കാണാനെത്തിയ താരത്തെ എങ്കള്‍ തലൈവി നയന്‍താര എന്ന മുദ്രാവാക്യത്തോടെയാണ് ആരാധകര്‍ വരവേറ്റത്.

വ്യാജപതിപ്പ് പ്രചരിച്ചു

റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചിരുന്നു. വ്യാജഭീഷണി നില നില്‍ക്കുന്നതിനിടയിലാണ് ചിത്രം കോപ്പിയടിയാണെന്ന വാദം ഉയര്‍ന്നുവന്നിട്ടുള്ളത്. ആരോപണത്തെക്കുറിച്ച് സംവിധായകരോ അണിയറപ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല.

English summary
Nayanthara's Aramm is a copy of Malootty ?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam