കയ്യില്‍ നിന്നും പ്രഭുദേവയെ മായ്ക്കാന്‍ നയന്‍താര
പ്രണയം മൂക്കുമ്പോള്‍ പ്രണയിയുടെ പേര് ശരീരത്തില്‍ പച്ചകുത്തുകയും പ്രണയം പൊളിയുമ്പോള്‍ അത് മായ്ചുകളയാന്‍ കഴിയാതെ വിഷണ്ണരാവുകയുംചെയ്ത താരങ്ങള്‍ പലരുമുണ്ട്. ഹോളിവുഡിലും ബോളിവുഡിലുമെല്ലാമുണ്ട് പ്രണയവുമായി ബന്ധപ്പെട്ട് ഇത്തരം എടുത്തുചാട്ടങ്ങള്‍ ചെയ്ത് പണികിട്ടിയ താരങ്ങള്‍. മാറിടത്തിലും ചുമലിലുമെല്ലാം കാമുകന്റെ പേര് പച്ചകുത്തുകയും പിന്നീട് അയാളുമായുള്ള ബന്ധം പിരിഞ്ഞു കഴിഞ്ഞു ആ പേര് ശരീരത്തില്‍ കൊണ്ടുനടക്കുകയും ചെയ്യേണ്ടിവരുകയെന്നതും പലരെയും സംബന്ധിച്ച് ശാപമായി മാറാറുണ്ട്.
നമ്മുടെ നയന്‍താരയും ഇത്തരത്തില്‍ പണികിട്ടിയ താരമാണ്. നടനും സംവിധായകനുമായ പ്രഭുദേവയെ പ്രണയിച്ചകാലത്താണ് നയന്‍താര തന്റെ ഇടതുകൈത്തണ്ടയില്‍ പ്രഭുദേവയുടെ പേര് പച്ചകുത്തി തന്റെ പ്രണയം അനശ്വരമാക്കാന്‍ ശ്രമിച്ചത്. വിവാഹത്തോളമെത്തിയ ബന്ധം പിന്നീട് തകരുകയും നയന്‍താര ഏറെക്കാലം അതിന്റെ ആഘാതത്തില്‍ കഴിയുകയും ചെയ്തു. പിന്നീട് സിനിമയിലേയ്ക്ക് തിരിച്ചുവന്നപ്പോഴെല്ലാം പലവട്ടം ഈ ടാറ്റൂ വാര്‍ത്തയില്‍ ഇടം നേടി. പ്രഭുവിനെ ഇപ്പോഴും പ്രണയിക്കുന്നതിനാലാണ് നയന്‍സ് ഈ ടാറ്റൂ മായ്ക്കാത്തതെന്നായിരുന്നു പലരും പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ തന്റെ കയ്യില്‍ നിന്നും പ്രഭുദേവയെ കളയാന്‍ തീരുമാനിച്ചിരിക്കുകയാണ് താരമെന്നാണ് കേള്‍ക്കുന്നത്. ബോളിവുഡ് താരം ദീപിക പദുകോണ്‍ മുമ്പ് കഴുത്തില്‍ രണ്‍ബീര്‍ കപൂറിന്റെ പേരിന്റെ ചുരുക്കമായ ആര്‍കെ എന്ന് പച്ചകുത്തിയിരുന്നു. അടുത്തിടെ ദീപിക ഇത് ലേസര്‍ ചികിത്സയിലൂടെ മായ്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ഇതേവഴിതന്നെയാണ് ടാറ്റു മായ്ക്കാന്‍ നയന്‍താരയും സ്വീകരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. ഇതിനായി നയന്‍താര ഉടന്‍തന്നെ ശസ്ത്രക്രിയ നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications











