നയന്‍താരയുടെയും വിഘ്‌നേശിന്റെയും ന്യൂ ഇയര്‍ ആഘോഷം ദേ ദിങ്ങനെയായിരുന്നു
നയന്‍താരയുടെയും വിഘ്‌നേ ശിവന്റെയും പ്രണയം ഇപ്പോള്‍ രഹസ്യമല്ല. സെല്‍ഫി ചിത്രങ്ങളിലൂടെ നയനും വിഘ്‌നേശും അത് പറയാതെ പറഞ്ഞുകഴിഞ്ഞു. ഇരുവരുടെയും ന്യൂ ഇയര്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും ഇഷ്ടസ്ഥലമായ അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലായിരുന്നു ന്യൂ ഇയര്‍ ആഘോഷം. അതിന്റെ സെല്‍ഫി ചിത്രങ്ങള്‍ നയന്‍താരയുടെ ഔദ്യോഗിക പേജിലൂടെയാണ് പുറത്തുവന്നത്.

2018 ല്‍ വിഘ്‌നേശും നയനും വിവാഹിതരാകും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. വിവാഹം കഴിക്കാതെയും നയനും വിഘ്‌നേശും നടിയുടെ ചെന്നൈയിലെ അപ്പാര്‍ട്‌മെന്റില്‍ ഒരുമിച്ചാണത്രെ താമസം.
വിശ്വാസം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണിപ്പോള്‍ നയന്‍താര. കൊലയുതിര്‍ കാലം, അയിരാ, സേ റാ നരസിംഹ റെഡ്ഡി (തെലുങ്ക്), ലൗവ്വ് ആക്ഷന്‍ ഡ്രാമ (മലയാളം) എന്നിവയാണ് നയന്‍താരയുടെ മറ്റ് റിലീസിങ് ചിത്രങ്ങള്‍.


Click it and Unblock the Notifications











