'നയൻതാര ചെയ്തില്ലേ, നമുക്കും പറ്റും'; വാടക ​ഗർഭധാരണം ട്രെൻഡ് ആയി മാറുമെന്ന് നടൻ

നയൻതാരയും വിഘ്നേശ് ശിവനും തങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ച കാര്യം പുറത്തറിയിച്ചതിന് പിന്നാലെ തമിഴകത്ത് വലിയ ചർച്ചയാണ് നടക്കുന്നത്. വാട​ക ​ഗർഭ പാത്രത്തിലൂടെയാണ് താരങ്ങൾ കുഞ്ഞിനെ സ്വീകരിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ ഇക്കാര്യം ഇരുവരും പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നില്ല. നയൻതാരയും വിഘ്നേശ് ശിവനും വിവാഹം കഴിച്ചിട്ട് അഞ്ച് മാസമേ ആയിട്ടുള്ളൂ.

നയൻതാര ​ഗർഭിണിയും ആയിരുന്നില്ല. ഇതിനാലാണ് സറൊ​ഗസി വഴിയാണ് കുഞ്ഞിനെ സ്വീകരിച്ചതെന്ന അഭ്യൂഹങ്ങൾ പരക്കാൻ കാരണമായത്. സറൊ​ഗസിയുടെ നിയമ പരമായ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തമിഴ്നാട് സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർ‌ച്ചയാണ് നടക്കുന്നത്

നയൻതാരയെ പിന്തുണച്ചും കുറ്റപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർ‌ച്ചയാണ് നടക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ നടൻ‌ ബയിൽവൻ രം​ഗനാഥൻ. നേരത്തെ നയൻതാരയ്ക്ക് കുഞ്ഞ് ജനിക്കാനുള്ള പ്രായം കടന്ന് പോയെന്നും അവർ വാടക ​ഗർഭ പാത്രത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കുമെന്നും ഇയാൾ പറഞ്ഞിരുന്നു. താനന്ന് പറഞ്ഞത് ഇപ്പോൾ സംഭവിച്ചു എന്നാണ് ബയിൽവൻ രം​ഗനാഥൻ പറയുന്നത്.

'അതുകൊണ്ടാണ് കല്യാണം കഴിഞ്ഞ് ഉടനെ അവർ വിദേശത്തേക്ക് പോയത്'

നയൻതാരയും വിഘ്നേശ് ശിവനും അറിയപ്പെടുന്നവർ ആയതിനാൽ വാടക ​ഗർഭ പാത്രത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കുന്ന വഴി നിരവധി പേർ ഇനി തെരഞ്ഞെടുക്കുമെന്നും അതൊരു ട്രെന്റ് ആയി മാറുമെന്നും രം​ഗനാഥൻ പറയുന്നു.

'നയൻ‌താരയ്ക്ക് അമ്മയാവാനുള്ള പ്രായം കടന്ന് പോയെന്ന് ഞാൻ മാസങ്ങൾക്ക് മുമ്പേ പറഞ്ഞതാണ്. അതിനാലാണ് വാടക ​ഗർഭ പാത്രത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചത്. അതുകൊണ്ടാണ് കല്യാണം കഴിഞ്ഞ് ഉടനെ അവർ വിദേശത്തേക്ക് പോയത്. അത് രഹസ്യമാക്കി വെച്ചതായിരുന്നു. ഹിന്ദിയിലും അടുത്തിടെ വാടക ​ഗർഭപാത്രത്തിലൂടെ ഒരു നടി കുഞ്ഞിനെ സ്വീകരിച്ചിട്ടുണ്ട്'

'സൗന്ദര്യം കുറയുമെന്നത് ഉൾപ്പെടെയുളള കാരണങ്ങളാൽ'

'നടികളെ സംബന്ധിച്ചിടത്തോളം പ്രസവിക്കുമ്പോൾ സൗന്ദര്യം കുറയുമെന്നത് ഉൾപ്പെടെയുളള കാരണങ്ങളാൽ വാടക ​ഗർഭ ധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കുന്നു'

നയൻതാര വാടക ​ഗർഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചത് ഇതൊരു ട്രെൻഡ് ആയി മാറ്റുമെന്നും പ്രസവിച്ചാൽ സൗന്ദര്യം പോവുമെന്ന് കരുതി ഈ വഴി സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ കുഞ്ഞുങ്ങളില്ലാത്തവർ സറൊ​ഗസി മാർ​ഗം സ്വീകരിക്കുമെന്നും ബയിൽവൻ രം​ഗനാഥൻ വാ​ദിക്കുന്നു.

നമുക്കെന്ത് കൊണ്ട് അങ്ങനെ ചെയ്ത് കൂടായെന്ന ചിന്ത വരും

'നിലവിലെ വിവാദങ്ങൾ കാലക്രമേണ
മാറും. എന്ത് കാര്യത്തിനും അനുകൂല അഭിപ്രായവും എതിരഭിപ്രായവും ഉണ്ടാവും. ഉദാഹരണത്തിന് പൊന്നിയിൻ സെൽവൻ സിനിമ. അതിന് പോസിറ്റീവ് റിവ്യൂകളും നെ​ഗറ്റീവ് റിവ്യൂകളും വരുന്നുണ്ട്. നെ​ഗറ്റീവ് റിവ്യൂകളും സിനിമയ്ക്ക് ​ഗുണം ചെയ്യുന്നുണ്ട്. അതേപോലെ വിഘ്നേശ് ശിവനും നയൻതാരയ്ക്കും വാടക ​ഗർഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചത് പോസിറ്റീവ് ആയി മാറും. കുഞ്ഞങ്ങളും ദൈവവും ഒന്നാണ്. അവരെ ആഘോഷിക്കുന്നിടത്ത്'

'വി​ഘനേശ് ശിവനും നയൻതാരയും അത് ആഘോഷിക്കുകയാണ്. ഈ ആഘോഷം നിലനിൽക്കുന്നത് കാണുമ്പോൾ അവരങ്ങനെ ചെയ്തു നമുക്കെന്ത് കൊണ്ട് അങ്ങനെ ചെയ്ത് കൂടായെന്ന ചിന്ത വരും. ഒരു വഴികാട്ടിയായി ഇത് മാറും, നെ​ഗറ്റീവ് ആയി കാണേണ്ട കാര്യമില്ല,' ബയിൽവൻ രം​ഗനാഥൻ പറഞ്ഞു. ഇന്ത്യാ​ഗ്ലിറ്റ്സിനോടാണ് പ്രതികരണം.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X