നയന്‍താര മഞ്ജു വാര്യര്‍ക്ക് നല്‍കിയ സര്‍പ്രൈസ്!
നയന്‍താര വീണ്ടും മലയാളികളിലേക്ക് തിരികെ വരികയാണ്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ഭാസ്‌കര്‍ ദ റാസ്‌ക്കല്‍' എന്ന ചിത്രത്തിലൂടെയാണ് നയന്‍താര വീണ്ടും മലയാളക്കരയില്‍ എത്തുന്നത്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ഷുട്ടിങ് ന്യൂ ഇയര്‍ ദിനത്തില്‍ തുടങ്ങുകയും ചെയ്തു.
അതിനിടയില്‍ നയന്‍താര മഞ്ജു വാര്യര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കി. നയന്‍താര മഞ്ജുവിന് സര്‍പ്രൈസ് നല്‍കി എന്ന് കേട്ട് ആരും കാത് കൂര്‍പ്പിക്കേണ്ട. പ്രതീക്ഷിക്കാത്ത ഒരു കൂടിക്കാഴ്ച. അത് മഞ്ജുവിന് സര്‍പ്രൈസായി.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനവക്കരെ' എന്ന ചിത്രത്തിലൂടെയാണല്ലോ നയന്‍തരയ്ക്ക് വെള്ളിത്തിരയിലേക്കുള്ള വഴി തുറന്നത്. വന്നവഴി മറക്കുന്നയാളല്ല ഒരിക്കലും നയന്‍താര. വീണ്ടും മലയാളത്തിലേക്കെത്തിയപ്പോള്‍ നയന്‍ സത്യന്‍ അന്തിക്കാടിനെ കാണാന്‍ വേണ്ടി അദ്ദേഹം ഇപ്പോള്‍ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷനിലെത്തി.
മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും നായികാ നായകന്മാരാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണല്ലോ സത്യന്‍. നയന്‍താരയെ സെറ്റില്‍ കണ്ടത് മഞ്ജുവിന് സര്‍പ്രൈസായി. മഞ്ജുവിന് ഒരു സര്‍പ്രൈസ് കൊടുക്കുക എന്നും നയന്റെ വരവിന് ഉദ്ദ്യേശമുണ്ടായിരുന്നത്രെ.


Click it and Unblock the Notifications